കൊവിഡ് വ്യാപനം രൂക്ഷമായ കൊച്ചി നഗരത്തില്‍ വൈദ്യ സഹായവുമായി ആമ്പുലന്‍സ് ഒരുക്കി കൊച്ചി കോര്‍പ്പറേഷന്‍

കൊവിഡ് വ്യാപനം രൂക്ഷമായ കൊച്ചി നഗരത്തില്‍ വൈദ്യ സഹായവുമായി ആമ്പുലന്‍സ് ഒരുക്കി കൊച്ചി കോര്‍പ്പറേഷന്‍. രോഗികളെ വീടുകളില്‍ എത്തി പരിശോധിക്കുന്നതിന് ഒരു നഴ്‌സിംഗ് സ്റ്റാഫ് ഉള്‍പ്പടെയുള്ള മൂന്ന് ആമ്പുലന്‍സുകള്‍ ആണ് കൊച്ചി കോര്‍പ്പറേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. ആമ്പുലന്‍സുകളുടെ ഫ്‌ളാഗ് ഓഫ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍വഹിച്ചു.

നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ടൗണ്‍ ഹാളില്‍ ആണ് കൊച്ചി കോര്‍പ്പറേഷന്‍ കണ്‍ട്രോള്‍ റൂമും ആംബുലന്‍സ് സേവനവും ഒരുക്കിയിരിക്കുന്നത്. നഗര സഭാ പരിധിയിലെ കോവിഡ് രോഗികള്‍ക്ക് വേണ്ടിയാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നത്.

ഇവിടേക്ക് വിളിക്കുന്നവരില്‍ അടിയന്തര പ്രാധാന്യമുള്ള രോഗികള്‍ക്ക് ഓക്‌സിജന്‍ ഉള്‍പ്പടെയുള്ള വൈദ്യ സഹായവുമായി ആംബുലന്‍സ് വീടുകളില്‍ എത്തും. മൂന്ന് ആംബുലന്‍സുകളാണ് കൊച്ചി കോര്‍പ്പറേഷന്‍ ഇതിനായി ഒരുക്കിയിരിക്കുന്നത്. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് പദ്ധതി ഉദ്ഘാടനം ചെയ്തു.

ഓക്‌സിജന്‍, മരുന്ന് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ആംബുലന്‍സില്‍ ഉണ്ടാകും. മുഴുവന്‍ സമയ നഴ്‌സിന്റെ സേവനവും ഓരോ ആംബുലന്‍സിലും ഉണ്ട്. കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററില്‍ മുഴുവന്‍ സമയവും ഒരു ഡോക്ടറുടെ സേവനവും കൊച്ചി കോര്‍പ്പറേഷന്‍ ഉറപ്പാക്കിയിട്ടുണ്ട് എന്ന് മേയര്‍ എം അനില്‍ കുമാര്‍ പറഞ്ഞു.

രോഗ വ്യാപനം തീവ്രമായി കൊച്ചി കോര്‍പ്പറേഷന്‍ മേഖലയില്‍ വ്യാപിക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കോര്‍പ്പറേഷന്‍ ഭരണ സമിതി പുതിയ മാതൃക കണ്ടെത്തുന്നത്. നഗരത്തിലെ ഒട്ടുമിക്ക ഡിവിഷനുകളും ഇതിനോടകം കണ്ടൈന്‍മെന്റ് സോണുകള്‍ ആയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News