നടി ആൻഡ്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

തെന്നിന്ത്യൻ നടി ആൻഡ്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് താൻ ഹോം ക്വാറന്റൈനിൽ കഴിയുകയാണെന്നും അസുഖം ഭേദപ്പെട്ടുവരുന്നുവെന്നും ആൻഡ്രിയ ഇൻസ്റ്റഗ്രാം കുറിപ്പിൽ വ്യക്തമാക്കി. കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതോടെ രാജ്യത്തെ സ്ഥിതിഗതികൾ തന്നെ അപകടകരമാണ് , എല്ലാവരും അതീവ ജാഗ്രത കൈക്കൊള്ളണമെന്നും ആൻഡ്രിയ കുറിപ്പിൽ പറയുന്നു.

അന്നയും റസൂലുമാണൂ മലയാളിയുമായി ആൻഡ്രിയയെ അടുപ്പിച്ച ചിത്രം.പിന്നണി ഗായികയായി സിനിമയിലെത്തിയ ആൻഡ്രിയ, ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ എന്നി നിലകളിലും ശ്രദ്ധേയയാണ്.പാട്ടുകാരിയാവുക എന്ന ലക്ഷ്യത്തോടെ സിനിമയിലെത്തിയ ആൻഡ്രിയ അഭിനയരംഗത്തേക്ക് വഴി മാറുകയായിരുന്നു.

2005-ൽ സിനിമകളിൽ പിന്നണി ഗായികയായി രംഗത്തെത്തി.  ഹാരിസ് ജയരാജ്, യുവൻ ശങ്കർ രാജ, ദേവിശ്രീ പ്രസാദ് ജി.വി. പ്രകാശ് കുമാർ തുടങ്ങിയ നിരവധി സംഗീത സംവിധായകർ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ആയിരത്തിൽ ഒരുവൻ എന്ന ചിത്രത്തിലെ “മാലൈ നേരം”എന്ന ഗാനമാണ് താൻ പാടിയതിൽ ഏറ്റവും വെല്ലുവിളിയായി ആൻഡ്രിയ വിശേഷിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News