ഇടത് വിജയത്തെ പ്രശംസിച്ച് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. പിണറായി വിജയനിലെ ക്യാപ്റ്റൻസി സത്യമാണെന്ന് തെളിഞ്ഞു. പ്രതിസന്ധികളില്‍ കൂടെയുള്ള സര്‍ക്കാരിന്റെ ഏറ്റവും ജനകീയമുഖം പിണറായി വിജയന്റെതാണെന്നും സത്യദീപത്തിൽ.
അതേസമയം നേതൃ ശൂന്യത യുഡിഎഫിന് ബാധ്യതയായെന്നും നേരിന്റെ രാഷ്ട്രീയം നടത്താന്‍ ബിജെപി ഇനിയും പഠിക്കേണ്ടതുണ്ടെന്നും മുഖപത്രത്തിൽ വിമർശനം.
നാല്പതു വര്‍ഷത്തിനിടയില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ചപ്പോള്‍ രാഷ്ട്രീയ കേരളം കൗതുകപ്പെട്ടത് അതിന്റെ ചരിത്രപരമായ അപൂര്‍വ്വതകൊണ്ട് മാത്രമല്ല, അതിലേക്ക് നയിച്ച സാഹചര്യങ്ങള്‍കൊണ്ടു കൂടിയാണ്. മറ്റൊരു സര്‍ക്കാരും നേരിട്ടിട്ടില്ലാത്ത പ്രശ്‌നങ്ങളിലൂടെയാണ് പിണറായി സര്‍ക്കാര്‍ കഴിഞ്ഞ 5 വര്‍ഷം സഞ്ചരിച്ചത്.
ഇനിയും അവസാനിച്ചിട്ടില്ലാത്ത കൊവിഡ് പോലുള്ള ഗുരുതരമായ പ്രശ്നങ്ങളെ മറികടക്കണമെങ്കില്‍ പിണറായി വിജയന്റേതുപോലുള്ള ഉറച്ച നേതൃത്വം ആവശ്യമാണെന്ന തിരിച്ചറിവാണ് കേരളത്തിൽ വീണ്ടും ഇടതുപക്ഷത്തിന് വിജയം സമ്മാനിച്ചതെന്നാണ് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപത്തിൽ പറയുന്നത്.
പിണറായി വിജയനിലെ ക്യാപ്റ്റൻസി സത്യമാണെന്ന് തെളിഞ്ഞു. പത്രസമ്മേളനങ്ങളിലെ ധൈര്യപ്പെടുത്തുന്ന സ്വാധീനം ആശ്വാസത്തിൻ്റെതായിരുന്നെന്നും മുഖപത്രത്തിലുണ്ട്. അതേസമയം നേതൃ ശൂന്യതയാണ് യുഡിഎഫിനെ പരാജയത്തിലേക്ക് നയിച്ചത്.
തെരഞ്ഞെടുപ്പടുക്കുമ്പോള്‍ മാത്രം വിളിച്ചു ചേര്‍ക്കപ്പെടുന്ന ആള്‍ക്കൂട്ടമായി കോണ്‍ഗ്രസ് മാറി. സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുള്ള ആത്മധൈര്യമില്ലാത്തതിനാല്‍ വീതം വെയ്പ് രാഷ്ട്രീയമാണ് കോൺഗ്രസിൻ്റെതെന്നും സത്യദീപം വിമർശിക്കുന്നു.
ബിജെപിക്കാകട്ടെ വര്‍ഗ്ഗീയതയുടെ രാഷ്ട്രീയത്തിന് കേരളത്തിൽ സ്ഥാനമില്ലെന്ന് ഈ തെരെഞ്ഞടുപ്പ് തെളിയിച്ചു. എത്ര ഉന്നതശീര്‍ഷനും വര്‍ഗ്ഗീയ പാര്‍ട്ടിയുമായി സന്ധി ചെയ്യുമ്പോള്‍ ‘സംപൂജ്യ’നാകുമെന്നതിൻ്റെ ഉദാഹരണമാണ് ഇ. ശ്രീധരൻ്റെ പരാജയമെന്നും മുഖപത്രം വിമർശിക്കുന്നു.
ഭൂരിപക്ഷ/ന്യൂ നപക്ഷ വര്‍ഗ്ഗീയതയെ വെളിയില്‍ നിര്‍ത്താന്‍ ഇടതുമുന്നണിക്ക് സാധിച്ചിട്ടുണ്ടെന്നും. നിലവിൽ 99 എന്ന മഹാഭൂരിപക്ഷം മഹത്തായ കാര്യങ്ങള്‍ ചെയ്യാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശമാണെന്നും സത്യദീപം മുഖപത്രത്തിൽ പറയുന്നു.
Get real time update about this post categories directly on your device, subscribe now.