തിരുവനന്തപുരത്ത് 19 സർക്കാർ ആശുപത്രികളിൽ നാളെ കൊവിഡ് വാക്സിനേഷൻ

തിരുവനന്തപുരം ജില്ലയിലെ 19 സർക്കാർ ആശുപത്രികളിൽ നാളെ വാക്സിനേഷൻ നൽകുമെന്ന് ജില്ലാകളക്ടർ അറിയിച്ചു. ഫോർട്ട് താലൂക്ക് ആശുപത്രിയിലും വലിയതുറ കോസ്റ്റൽ സ്പെഷ്യാലിറ്റി ആശുപത്രിയിലും കൊവാക്സിൻ ആണ് നൽകുന്നത്. മറ്റുള്ള സ്ഥാപനങ്ങളിൽ കൊവീഷീൽഡ്‌ വാക്‌സിൻ നൽകും.

വാക്സിനേഷൻ കേന്ദ്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. തൊട്ടടുത്തുള്ള ആളുമായി രണ്ട് മീറ്ററെങ്കിലും അകലം പാലിക്കണം. വാക്‌സിനേഷനായി എത്തുന്നവർ ഡബിൾ മാസ്ക് നിർബന്ധമായും ധരിക്കണം.

സ്വകാര്യ ആശുപത്രിയിൽ ആദ്യ ഡോസ് എടുത്തവർ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ നിന്നും രണ്ടാമത്തെ ഡോസ് എടുക്കേണ്ടതാണ്. എല്ലാ ദിവസവും വൈകുന്നേരം മൂന്നു മണി മുതൽ അടുത്ത ദിവസത്തേക്കുള്ള രജിസ്‌ട്രേഷൻ സൈറ്റ് ഓപ്പൺ ആകും.

എല്ലാ സ്ഥാപനങ്ങളിലും 20 ശതമാനം ഓൺലൈൻ രജിസ്ട്രേഷൻ വഴിയും ബാക്കി 80 ശതമാനം, സെക്കൻഡ് ഡോസ് വാക്സിനേഷൻ എടുക്കാനുള്ളവർക്ക് സ്പോട്ട് രജിസ്ട്രേഷൻ വഴിയും നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here