ഫിറോസ്‌ കുന്നംപറമ്പിലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം- ഡി.വൈ.എഫ്‌.ഐ

തവനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഫിറോസ് കുന്നംപറമ്പിലിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. സന്നദ്ധ പ്രവർത്തനത്തിന്റെ മറവിൽ കോടികളുടെ തട്ടിപ്പാണ് അദ്ദേഹം നടത്തുന്നതെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.

ചികിത്സാ സഹായത്തിന്റെ പേരിൽ വിദേശ രാജ്യങ്ങളിൽ നിന്നടക്കം പണപ്പിരിവ് നടത്തുന്ന ഫിറോസിന്റെ സാമ്പത്തിക ഇടപാടുകൾ സംശയകരമാണ്. ചികിത്സാ സഹായത്തിന്റെ പേരിൽ വ്യക്തിപരമായ നേട്ടം മാത്രമാണ് ഫിറോസ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയിൽ പറയുന്നു.

ഭീഷണിപ്പെടുത്തിയതിനും വീട്ടിൽ കയറി അതിക്രമം കാട്ടിയതിനും എറണാകുളം ചേരാനല്ലൂർ സ്റ്റേഷനിലും കേസുണ്ട്. ഇത്തരത്തിൽ ഒരാൾക്കാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസ് സീറ്റ് വിട്ടു നൽകിയതെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിരവധി നേതാക്കളുണ്ടായിട്ടും ലീഗ് അനുഭാവിയായ ഫിറോസ് കുന്നംപറമ്പിലിന് സീറ്റ് നൽകിയത് നാല് കോടി രൂപ കോഴ വാങ്ങിയാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ടെന്ന് ഡി.വൈ.എഫ്.ഐ പ്രസ്താവനയിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News