കുഞ്ഞാലിക്കുട്ടിക്കെതിരായ വാട്‌സ്ആപ്പ് സ്റ്റാറ്റസ്: വെട്ടിലായി എം ഉമ്മര്‍

പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ വെട്ടിലായി മഞ്ചേരി മുന്‍ എംഎല്‍എ എം ഉമ്മര്‍. കുഞ്ഞാലിക്കുട്ടിയെ ബിജെപി അനുകൂലിയാക്കി ചിത്രീകരിച്ചു കൊണ്ടുള്ള ചിത്രമാണ് ഉമ്മര്‍ സ്റ്റാറ്റസാക്കിയത്.

ബിജെപി അല്ല, സിപിഐഎം ആണ് മുഖ്യശത്രു. ‘സ്വാമി കുഞ്ഞാലി ഐസ്ക്രീമാനന്ദ തിരുവടികള്‍’ എന്നാണ് ചിത്രത്തിലെ പരാമര്‍ശങ്ങള്‍. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഫോട്ടോയും കുഞ്ഞാലിക്കുട്ടിയുടെ ഫോട്ടോയും കൂട്ടിച്ചേര്‍ത്ത രീതിയിലാണ് ചിത്രം.

വാട്‌സ്ആപ്പ് ഉപയോഗത്തിൽ അറിവില്ലായ്മയുണ്ടെന്നും , സ്റ്റാറ്റസ് ആയത് ശ്രദ്ധയിൽപ്പെട്ടില്ലെന്നുമാണ് എംഎല്‍എ യുടെ വിശദീകരണം . അബദ്ധം മനസിലായി അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ അദ്ദേഹം സ്റ്റാറ്റസ് നീക്കം ചെയ്തു. എന്നാല്‍ ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ആരോ അയച്ച ഫോട്ടോ ഡിലീറ്റ് ചെയ്യുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതാണെന്നും എം എൽ എ വിശദീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മറിന് സീറ്റ് നിഷേധിച്ച് പി കെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായ യു എ ലത്തീഫിനെയാണ് മത്സരിപ്പിച്ചത്. ഇതേത്തുടർന്ന് കുഞ്ഞാലിക്കുട്ടിയുമായി അകൽച്ചയിലാണ് എം ഉമ്മർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News