ലോക്ക്ഡൗൺ: ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹച്ചടങ്ങുകൾ നടത്തില്ല

സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹച്ചടങ്ങുകൾ നടത്തില്ലെന്ന് ദേവസ്വം അധികൃതർ വ്യക്തമാക്കി. നാളെ ബുക്ക് ചെയ്ത വിവാഹങ്ങൾ മാത്രം നടത്തും.

ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി ഭക്തർക്ക് ദർശനത്തിനും അനുവാദമില്ല. കൊറോണയുടെ രണ്ടാം ഘട്ട വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രത്തിൽ നേരത്തെ തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ക്ഷേത്ര ദർശനത്തിന് ഓൺലൈനായി ബുക്ക് ചെയ്ത് വരുന്ന വളരെ കുറച്ച് പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here