മഹാരാഷ്ട്രയിൽ 60000 കടന്ന് പുതിയ കൊവിഡ് കേസുകൾ; മരണസംഖ്യയിലും കുറവില്ല

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 62,194 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 4,942,736 ആയി ഉയർന്നു. മെയ് ഒന്നിന് ശേഷം ആദ്യമായാണ് കൊവിഡ് കേസുകൾ 60,000 കടക്കുന്നത്. 853 പേരുടെ മരണം രേഖപ്പെടുത്തിയപ്പോൾ മരണസംഖ്യ 73,515 ആയി.

63,842 പേർക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം 4,227,940 ആയി. അതേസമയം സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 639,075 ആയി ഉയർന്നു.മുംബൈയിൽ പുതിയ കേസുകളിൽ കുറവുണ്ട്. ഇന്ന് 3,028 പേർ കൂടി പോസിറ്റീവ് ആയി റിപ്പോർട്ട് ചെയ്തു. 69 മരണങ്ങൾ കൂടി നഗരത്തിൽ റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 13,580 ആയി ഉയർന്നു.

കേന്ദ്രസർക്കാർ നൽകിയ ഒൻപത് ലക്ഷം ഡോസ് മരുന്ന് എത്തിയതോടെ മുംബൈയിലും സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലും താത്‌കാലികമായി നിർത്തിവെച്ചിരുന്ന വാക്‌സിനേഷൻ പുനരാരംഭിച്ചു. മുംബൈയിൽ നാലു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് 45 വയസ്സിന് മുകളിലുള്ളവർക്ക് കുത്തിവയ്പ്പ് നടത്തുന്നത്. നഗരത്തിൽ വാക്‌സിനേഷന് മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കിയതായി ബി എം സി അറിയിച്ചു.വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ വലിയ തിരക്ക് നിയന്ത്രിക്കുവാനാണ് ഈ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News