കൊവിഡ് ചികിത്സ: കൊല്ലം ജില്ലയില്‍ ആവശ്യത്തിന് സൗകര്യങ്ങള്‍

കൊവിഡ് ചികിത്സയ്ക്ക് നിലവിൽ കൊല്ലം ജില്ലയിൽ ആവശ്യത്തിനു സൗകര്യങ്ങൾ ഉണ്ടെന്നും ആശങ്ക വേണ്ടെന്നും ജില്ലാ കലക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു. ആവശ്യാനുസരണം കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയുമാണ്.

നിലവിലുള്ള 82 ൽ 10 വെന്റിലേറ്ററുകളും, 214 ൽ 10 ഐ. സി. യു കിടക്കകളും, 9000 ൽ 6500 കിടക്കകളും മാറ്റി വച്ചിട്ടുണ്ട്.
ചവറ കെ. എം. എം. എൽ ഫാക്ടറിക്ക് സമീപത്തെ ശങ്കരമംഗലം സർക്കാർ ഹയർസെക്കന്ററി സ്‌കൂളിൽ 370 ഓക്‌സിജൻ സൗകര്യമുള്ള കിടക്കകൾ കെ. എം. എം. എൽ ന്റെ സഹായത്തോടെ രണ്ട് ദിവസത്തിനുള്ളിൽ ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ പഞ്ചായത്തിന്റെ സഹകരണത്തോടെ പ്രവർത്തനക്ഷമമാകും. ഇവിടെ മെഡിക്കൽ ടീമിനെ നിയമിച്ചുകഴിഞ്ഞു.

സ്‌കൂൾ ഗ്രൗണ്ടിലും കെ. എം. എം.എൽ ഗ്രൗണ്ടിലും ആയി 1000 ഓക്‌സിജൻ സൗകര്യമുള്ള കിടക്കകൾ ഉൾപ്പെടുന്ന താത്കാലിക ആശുപത്രി കൂടി തുടങ്ങും. രോഗികളുടെ എണ്ണം കൂടാതെ പിടിച്ചു നിർത്താൻ എല്ലാവരും സഹകരിക്കണം. മാനദണ്ഡലംഘനങ്ങൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കർശനമായി നേരിടും എന്നും കലക്ടർ മുന്നറിയിപ്പ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News