ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ ബന്ധുവിന് ഓക്സിജൻ സിലിണ്ടറുമായി ബോളിവുഡ് താരം സോനു സൂദ്. സോഷ്യൽ മീഡിയയിൽ ഓക്സിജൻ സിലിണ്ടറിനായി ക്രിക്കറ്റ് താരം സഹായം തേടിയതിനെ തുടർന്നാണ് ബോളിവുഡ് നടൻ സോനു സൂദ് സുരേഷ് റെയ്നയുടെ സഹായത്തിനെത്തിയത്.
Send me the detals bhai. Will get it delivered. https://t.co/BQHCYZJYkV
— sonu sood (@SonuSood) May 6, 2021
മീററ്റിൽ ചികിത്സയിൽ കഴിയുന്ന തന്റെ അമ്മായിക്ക് ഓക്സിജൻ സിലിണ്ടർ വേണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് റെയ്ന അഭ്യർത്ഥിച്ചിരുന്നു.
Oxygen cylinder reaching in 10 mins bhai. ☑️@Karan_Gilhotra @SoodFoundation https://t.co/BQHCYZJYkV
— sonu sood (@SonuSood) May 6, 2021
ഓക്സിജൻ സിലിണ്ടർ ആവശ്യപ്പെട്ടുള്ള റെയ്നയുടെ പോസ്റ്റ് കണ്ട സൂദ് വിശദാംശങ്ങൾ ചോദിക്കുകയും ഓക്സിജൻ സിലിണ്ടർ 10 മിനിറ്റിനുള്ളിൽ എത്തുമെന്ന് ഒരു മണിക്കൂറിനുള്ളിൽ സോനു റെയ്നയ്ക്ക് ഉറപ്പു നൽകുകയും ചെയ്തു.
കൊവിഡ് -19 നെതിരായ പോരാട്ടത്തിൽ ഒരു വർഷത്തിലേറെയായി സോനു സജീവമായി പ്രവർത്തിക്കുന്നുണ്ട്.
സാമൂഹ്യ മാധ്യമങ്ങളിൽ സഹായം തേടി ടാഗ് ചെയ്യുന്നവർക്ക് പലപ്പോഴും മറുപടി നൽകുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ സൂദ് ചാരിറ്റി ഫൗണ്ടേഷൻ ആളുകളെ സഹായിക്കാൻ സജീവമായി പ്രവർത്തിക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here