കൊവിഡ് ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചു; നഴ്‌സുമാരുടെ ഇടത് സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തം

തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധവുമായി നഴ്‌സുമാര്‍.തിരുവനന്തപുരം മെഡിക്കല്‍ കൊളേജിലെ നഴ്‌സുമാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.10 ദിവസത്തെ കൊവിഡ് ഡ്യൂട്ടിക്ക് 3 ദിവസം ഓഫ് എന്നത് പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് സംഘടനയായ കേരള ഗവ. നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.

രോഗികളുടെ എണ്ണം കൂടിയതോടെയാണ് നഴ്‌സുമാരുടെ ഓഫ് വെട്ടിക്കുറച്ചത്. നിലവില്‍ 10 ദിവസത്തെ ഡ്യൂട്ടിക്ക് ഒരു ദിവസത്തെ ഓഫ് എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.കൊവിഡ് രോഗികളുമായി ഏറ്റവും കൂടുതല്‍ ഇടപെടുന്നത് നഴ്‌സുമാരാണ്. ക്വാറന്റീന്‍ അടക്കമുള്ളത് ഒഴിവാക്കിയാണ് തങ്ങള്‍ ജോലിക്കെത്തുന്നത് എന്നുമാണ് നഴ്‌സുമാര്‍ പറയുന്നത്.

രാവിലെ അരമണിക്കൂര്‍ സൂചന പണിമുടക്കാണ് നഴ്‌സുമാര്‍ നടത്തിയത്. വരും ദിവസങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ഇത് പരാജയപ്പെട്ടാല്‍ കൂടുതല്‍ സമരവുമായി എത്തുമെന്നും നഴ്‌സുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel