തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്റ്റാലിന്‍ അധികാരമേറ്റു

തമിഴ്‌നാട് മുഖ്യമന്ത്രിയായി കരുണാനിധിയുടെ മകന്‍ എം കെ സ്റ്റാലിന്‍ അധികാരമേറ്റു. രണ്ട് വനിതകളും 15 പുതുമുഖങ്ങളുമടക്കം 33 അംഗ മന്ത്രിസഭയും സ്റ്റാലിനൊപ്പം ചുമതലയേറ്റു. രാജ്ഭവനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സത്യപ്രതിജ്ഞ. കമല്‍ഹാസന്‍, ശരത്കുമാര്‍, പി ചിദംബരം തുടങ്ങിയവര്‍ ചടങ്ങിനെത്തി.

കഴിഞ്ഞ പത്ത് വര്‍ഷം തമിഴ്‌നാട് ഭരിച്ചത് എ ഡി എം കെ ആയിരുന്നു. ഇത്തവണ 158 സീറ്റ് നേടിയാണ് സ്റ്റാലിന്റെ ഡി എം കെ തമിഴ്‌നാട് ഭരണം പിടിച്ചത്. 234 സീറ്റുകളുള്ള തമിഴ്‌നാട്ടില്‍ 158 സീറ്റുകളില്‍ ഡി എം കെ സഖ്യം മുന്നേറിയപ്പോള്‍ അണ്ണാ ഡി എം കെ 76 സീറ്റിലൊതുങ്ങി.

ഡിഎംകെ 13 വര്‍ഷത്തിന് ശേഷം ഭരണം പിടിച്ച 1989 ലാണ് സ്റ്റാലിന്‍ ആദ്യമായി നിയമസഭയില്‍ എത്തുന്നത്. എന്നാല്‍ മന്ത്രിസ്ഥാനമൊന്നും ലഭിച്ചില്ല. വീണ്ടും 1996ല്‍ ഡി എം കെ ഭരണത്തിലെത്തിയപ്പോഴും എം എല്‍ എ ആയിത്തന്നെ തുടര്‍ന്നു. പിന്നീട് ചെന്നൈ മേയര്‍ സ്ഥാനം ലഭിച്ചപ്പോള്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളാണ് സ്റ്റാലിനെ കൂടുതല്‍ ജനശ്രദ്ധയിലേക്ക് എത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here