ചരിത്ര വിജയം നേടി എൽ ഡിഎഫ് , ഇന്ന് വിജയദിനാഘോഷം

നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫിൻ്റെ ചരിത്ര വിജയം ഇന്ന് കേരളം ആഘോഷിക്കും.കൊവിഡ് പശ്ചാത്തലത്തിൽ വീടുകളിൽ ഇരുന്നാണ് ആഘോഷിക്കുക.രാത്രി ഏഴിന് വീടുകളിൽ ദീപം തെളിക്കും.പൂത്തിരിയും മൺചെരാതുകളും കത്തിക്കും. കുടുംബാംഗങ്ങൾ മധുരം പങ്കിട്ട് വിജയദിനാഘോഷത്തിൻ്റെ ഭാഗമാകും.

അതേസമയം ,പരിപാടിയുമായി മുഴുവനാളുകളും സഹകരിക്കണമെന്ന്‌, കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും എൽഡിഎഫ്‌ ജില്ലാകമ്മിറ്റി അഭ്യർഥിച്ചു. ഓൺലൈനായി നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ അധ്യക്ഷനായി. വത്സൻ പനോളി, പി സന്തോഷ് കുമാർ, സി രവീന്ദ്രൻ, കെ പി മോഹനൻ, വി കെ ഗിരിജൻ, ജോയ് കൊന്നക്കൽ, സജി കുറ്റ്യാനിമറ്റം, എ ജെ ജോസഫ്, ജോജി തോമസ്‌ ആനിത്തോട്ടം, ജെയ്സൺ, കെ മനോജ്, എം പ്രഭാകരൻ, മുഹമ്മദ് പറക്കാട്ട്, കെ കെ ജയപ്രകാശ്, ഇ പി ആർ വേശാല, കെ സി ജേക്കബ്, ജോസ് ചെമ്പേരി, രതീഷ് ചിറക്കൽ എന്നിവർ പങ്കെടുത്തു. കൺവീനർ കെ പി സഹദേവൻ സ്വാഗതം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News