ബത്തേരിയില്‍ പടക്കം സൂക്ഷിച്ച കെട്ടിടത്തിലെ സ്ഫോടനം; ചികിത്സയിലായിരുന്ന മൂന്നാമത്തെ കുട്ടിയും മരിച്ചു

വയനാട് ബത്തേരിയില്‍ പടക്കം സൂക്ഷിച്ച കെട്ടിടത്തിലെ സ്ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു .കാരക്കണ്ടി ചപ്പങ്ങൽ ജലീലിന്റെ മകൻ ഫെബിൻ ഫിറോസ് (14) ആണ് മരിച്ചത്. അപകടത്തിൽ 80% പൊള്ളലേറ്റ ഫെബിൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് അന്ത്യം

ബത്തേരി കുപ്പാടി കാരക്കണ്ടിക്ക് സമീപം ഏപ്രില്‍ 22നാണ് സംഭവം . ആളൊഴിഞ്ഞ വീടിനോട് ചേർന്ന ഷെഡ്ഡിൽ സ്ഫോടനം നടന്നത്.സ്ഫോടനത്തിൽ പരുക്കേറ്റ അജ്മൽ (15), മുരളി (16) എന്നീ കുട്ടികൾ നേരത്തേ മരണപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News