താരങ്ങളുടെ ജന്മദിനാഘോഷങ്ങളിലെ താരമാണ് കസ്റ്റമെയ്സ്ഡ് തീം കേക്കുകളും. മമ്മൂട്ടിയുടെ ജന്മദിനകേക്കിലെ സൺഡ്രോപ്പ് പഴവും പൃഥ്വിയ്ക്കായി ആരാധകർ ഒരുക്കിയ സിനിമ തീം കേക്കുമെല്ലാം ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ, ദുൽഖറിന്റെ മാലാഖകുഞ്ഞ് മറിയത്തിന്റെ പിറന്നാൾ കേക്കിന്റെ ചിത്രമാണ് ശ്രദ്ധ കവരുന്നത്.
ഇന്നലെയായിരുന്നു മറിയത്തിന്റെ നാലാം ജന്മദിനം. ദുൽഖറിന്റെ സുഹൃത്തുക്കളും ആരാധകരുമെല്ലാം ചേർന്ന് കുഞ്ഞ് മറിയത്തിന്റെ പിറന്നാൾ സമൂഹ മാധ്യമങ്ങളിൽ വലിയ ആഘോഷമാക്കിയിരുന്നു. മമ്മൂട്ടിയും തന്റെ കൊച്ചുമകൾക്ക് ആശംസകളുമായി എത്തിയിരുന്നു. “എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാൾ” എന്നായിരുന്നു മമ്മൂട്ടിയുടെ ആശംസ.
ADVERTISEMENT
വൈകാരികമായൊരു കുറിപ്പാണ് മകൾക്ക് ആശംസകൾ നേർന്നുകൊണ്ട് ദുൽഖർ പങ്കുവച്ചത്. കുഞ്ഞിന്റെ അടുത്ത് ഇല്ലാതിരിക്കുമ്പോൾ കുഞ്ഞിന്റെ ജനനം മുതലുള്ള ചിത്രങ്ങൾ നോക്കി ഇരിക്കലാണ് പതിവെന്ന് ദുൽഖർ കുറിക്കുന്നു.
“നമുക്ക് ഈ ചിത്രങ്ങള്‍ ഒരു വാര്‍ഷിക ചിത്രങ്ങളാക്കി മാറ്റണം. മറി, നിനക്ക് എന്താ തോന്നുന്നത്? ഞാന്‍ ദൂരെ ആയിരിക്കുമ്പോള്‍ ചെയ്യുന്ന ഒരു ഇഷ്ടപ്പെട്ട കാര്യം, നീ ജനിപ്പോള്‍ മുതലുള്ള ഓരോ ഫോട്ടോയും നോക്കുക എന്നതാണ്. നിന്റെ അടുത്ത് നിന്ന് മാറി നിൽക്കുമ്പോൾ അത് മറികടക്കാനുള്ള ഒരു പോംവഴി അതാണ്. ഇതിനെല്ലാം എപ്പോഴും എന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. ലോക്ക്ഡൗണിൽ നീ ആഘോഷിക്കുന്ന രണ്ടാമത്തെ പിറന്നാളാണ് ഇത്. നിനക്കൊപ്പം ഇപ്പോൾ സുഹൃത്തുക്കള്‍ ആരുമില്ല. എന്നിട്ടും നീ നല്ല സന്തോഷവതിയായി ഇരിക്കുന്നു. എപ്പോഴും ഇതുപോലെ സന്തോഷത്തോടെയും പുഞ്ചിരിയോടെയും ഇരിക്കാന്‍ അള്ളാഹു അനുഗ്രഹിക്കട്ടേ. ഞങ്ങളുടെ കുടുംബത്തിന് ഇതില്‍ കൂടുതലൊന്നും ചോദിക്കാന്‍ കഴിയില്ല. കാരണം നീയാണ് ഞങ്ങളുടെ സന്തോഷവും അനുഗ്രഹവും, അതുപോലെ ഞങ്ങളുടെ പുഞ്ചിരിയും എല്ലാം നീയാണ്” – ദുൽഖർ കുറിച്ചു.
Get real time update about this post categories directly on your device, subscribe now.