സൈനികന്‍ സി.പി.ഷിജിക്ക്‌ ജന്മനാട് വിട നൽകി

ജമ്മു കാശ്മീരിൽ മഞ്ഞിടിച്ചിലില്‍ മരണപ്പെട്ട സൈനികന്‍ സി.പി.ഷിജിക്ക്‌ നാടിന്റെ അന്ത്യാഞ്ജലി.വയനാട്‌ കുറിച്യാർമ്മലയിലെ വീട്ടുവളപ്പിൽ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിച്ചു.

കളക്ടർ അദീല അബ്ദുള്ള സംസ്ഥാന സർക്കാരിനുവേണ്ടി റീത്ത്‌ സമർപ്പിച്ചു.
മേയ് 4 നാണ് കാര്‍ഗിലില്‍ മഞ്ഞുമലയിടിഞ്ഞ്‌ ‍ സി.പി.ഷിജി മരിച്ചത്. മൃതദേഹം ഇന്നലെ രാത്രി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു.

വൈത്തിരി തഹസില്‍ദാര്‍ എം.ഇ.എന്‍ നീലകണ്ഠന്‍ ജില്ലാ ഭരണകൂടത്തിനെ പ്രതിനിധീകരിച്ച് മൃതദേഹം ഏറ്റുവാങ്ങി ജൻമനാട്ടിലേക്ക് കൊണ്ടു വന്നു.
28 മദ്രാസ് റജിമെന്റിലെ സൈനികനായ സി.പി ഷിജി പ്രമോഷനെ തുടര്‍ന്നാണ് പഞ്ചാബില്‍ നിന്നും കാശ്മീരില്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News