കെ.കെ. ശൈലജ ടീച്ചര്‍ ഗൗരിയമ്മയെ സന്ദര്‍ശിച്ചു

ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, ചികിത്സയില്‍ കഴിയുന്ന മുന്‍മന്ത്രി കെ.ആര്‍ ഗൗരിയമ്മയെ സന്ദര്‍ശിച്ചു. ഡോക്ടര്‍മാരുമായി ഗൗരിയമ്മയുടെ ആരോഗ്യനിലയെപ്പറ്റി ചര്‍ച്ച ചെയ്തു.

അതേസമയം ഗൗരിയമ്മയുടെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗൗരിയമ്മ ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് പനിയെ തുടര്‍ന്ന് ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here