ശബരിമലയിൽ തീര്‍ത്ഥാടകര്‍ക്ക്‌ വിലക്ക്

ഇടവമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ ശബരിമലയിൽ ഭക്തജനങ്ങൾക്ക് ദർശനാനുമതി നൽകേണ്ടതില്ലെന്ന് ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു.കേരളത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം .

അതേസമയം ക്ഷേത്ര നട തുറന്ന് ക്ഷേത്രത്തിൽ സാധാരണ പൂജകൾ മാത്രം നടത്താനും യോഗത്തിൽ തീരുമാനമായി. മെയ് 14 മുതൽ 19 വരെയാണ് ഇടവമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറക്കുക .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News