ഫാമിലിമാന്റെ രണ്ടാം സീസണ്‍ ജൂണ്‍ ആദ്യവാരം

നാഷ്ണല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി(എന്‍.ഐ.എ)യുടെ സാങ്കല്‍പിക ബ്രാ‍ഞ്ചായ ത്രട്ട് അനാലിസിസ് ആന്‍ഡ് സര്‍വേലന്‍സ് സെല്ലിലെ ​അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീകാന്ത് തിവാരി എന്ന കഥാപാത്രമായി മനോജ് ബാജ്പേയ് എത്തുന്ന, രാജ് നിധിമോരു, ഡി.കെ.കൃഷ്ണ എന്നിവര്‍ സംവിധാനവും, നിര്‍മ്മാണവും നിര്‍വഹിക്കുന്ന ഹിന്ദി ത്രില്ലര്‍ വെബ്സീരീസ് ദ ഫാമിലിമാനിന്റെ രണ്ടാം സീസണ്‍ വരുന്നു.

മനോജ് ബാജ്പേയ് കേന്ദ്ര കഥാപാത്രമായെത്തിയ സീരീസ് ആമസോണ്‍ പ്രൈമില്‍
ജൂണ്‍ ആദ്യ വാരം തന്നെ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളി താരം നീരജ് മാധവും സീരിസില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.
സാമന്ത അക്കിനേനി രണ്ടാം സീസണില്‍ ഭാ​ഗമാകുന്നുണ്ട്. സാമന്തയെ കൂടാതെ ഷരിബ് ഹഷ്മി, പ്രിയാമണി സീമാ ബിശ്വാസ്, ധര്‍ശന്‍ കുമാര്‍, ശ്രേയ ധന്വന്തരി, ഷഹാബ് അലി, ദേവദര്‍ശിനി ചേതന്‍ തുടങ്ങിയവരും രണ്ടാം സീസന്റെ
ഭാ​ഗമാകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News