
സംസ്ഥാനത്ത് കൊവിഡ് അതീവ ജാഗ്രത തുടരുകയാണ്. ഐസിയുകളില്‍ കഴിയുന്നവുടെ എണ്ണം രണ്ടായിരം കടന്നു. ലക്ഷണങ്ങളില്ലാതെ വീടുകളില്‍ കഴിയുന്നവരും നെഗററീവായവരും ആരോഗ്യസ്ഥിതി വഷളാകാതിരിക്കാന്‍ അതീവ കരുതലെടുക്കണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
രണ്ട് ദിവസമായി പ്രതിദിനം നാല്പതിനായിരത്തിലേറെയാണ് കൊവിഡ് ബാധിതര്‍. രോഗബാധിതരുടെ എണ്ണമുയരുന്നതിനൊപ്പം ഗുരുതരാവസ്ഥയില്‍ എത്തുന്നവരുടെ എണ്ണവും കൂടുന്നു. വെന്റിലേറ്ററുകളില്‍ എണ്ണൂറിലധികം പേരാണ് കഴിയുന്നത്.
ഓരോ ദിവസവും 50 ന് മുകളില്‍ കൊവിഡ് മരണങ്ങളാണ് ഔദ്യോഗിക കണക്കായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഭൂരിഭാഗം പേരും നിരീക്ഷണത്തില്‍ കഴിയുന്നത് വീടുകളിലാണ്. അതുകൊണ്ടുതന്നെ ആരോഗ്യകാര്യത്തില്‍ കൃത്യമായ നിരീക്ഷണം വേണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.
പ്രായമായവരില്‍ കൂടുതല്‍ പേരും വാക്സിന്‍ സ്വീകരിച്ചതിനാല്‍ ഇവരില്‍ രോഗം ഗുരുതരമാകുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here