സാമൂഹിക സേവനരംഗത്ത് പ്രതിബദ്ധതയുമായി നടന്‍ സോനുസൂദ്‌

സാമൂഹിക സേവന രംഗത്ത് സജീവമായ ബോളിവുഡ് നടന്‍ സോനു സൂദ്, ഒടുവില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നക്കും സഹായമെത്തിച്ചിരിക്കുന്നു. രാജ്യത്തെ കടുത്ത ഓക്സിജന്‍ ക്ഷാമത്തിനിടയില്‍, മീററ്റിലുള്ള കോവിഡ് ബാധിച്ച തന്റെ 65 വയസുകാരിയായ ബന്ധുവിന് അടിയന്തരമായി ഓക്‌സിജന്‍ സിലിണ്ടര്‍ ആവശ്യമുണ്ടെന്ന് റെയ്‌ന വ്യാഴാഴ്ച ട്വീറ്റ് ചെയ്തിരുന്നു.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്തുകൊണ്ടുള്ളതായിരുന്നു താരത്തിന്റെ ട്വീറ്റ്. എന്നാല്‍ ഉടന്‍ തന്നെ 10 മിനിറ്റിനുള്ളില്‍ സിലിണ്ടര്‍ എത്തുമെന്ന സോനു സൂദിന്റെ മറുപടി ട്വിറ്റെത്തി.തുടര്‍ന്ന് ഓക്‌സിജന്‍ ലഭിച്ചെന്നും സഹായത്തിന് നന്ദി പറഞ്ഞും റെയ്‌നയുടെ ട്വീറ്റുമെത്തി. ഇക്കാര്യത്തില്‍ ഇടപെട്ടാണ് സോനുസൂദ്‌, തന്റെ ജീവകാരുണ്യ പ്രതിബദ്ധത തെളിയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here