മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് അധ്യാപകരും

കൊവിഡ് പ്രതിരോധത്തിൽ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് അരുവിക്കര ഭഗവതിപുരം കടമ്പനാട് ഗവ: എൽ.പി സ്കൂളിലെ അധ്യാപകർ. തങ്ങളുടെ സ്ക്കൂളിലെ 51 കുട്ടികളുടെ വാക്സിനേഷനായി അൻപതിനായിരം രൂപ അധ്യാപകരുടെ കൂട്ടായ്മ പിരിച്ചെടുത്തു.

ഈ തുക മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് അരുവിക്കര നിയുക്ത എംഎൽഎ ജി.സ്റ്റീഫന് അധ്യാപകർ കൈമാറി. അധ്യാപകരുടെ പ്രവർത്തനം ഈ പ്രതിസന്ധി ഘട്ടത്തിൽ ഏവർക്കും മാതൃകയാണെന്ന് തുക ഏറ്റുവാങ്ങിക്കൊണ്ട് ജി.സ്റ്റീഫൻ പറഞ്ഞു. ഈ പ്രവർത്തനം മറ്റ് സ്കൂളുകൾക്കും മാതൃകയാകുമെന്നാണ് അധ്യാപകരുടെ പ്രതീക്ഷ. സ്കൂൾ ഹെഡ് മാസ്റ്റർ സെബാസ്റ്റ്യൻ, അധ്യാപകരായ ഇന്ദുലേഖ ,അപ്സര, റോജി, ജയദേവ് എന്നിവരാണ് വാക്സിൻ ചലഞ്ചിന് നേതൃത്വം നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News