
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം നേരിട്ട കോണ്‍ഗ്രസില്‍ ഇപ്പോള്‍ തര്‍ക്കങ്ങള്‍ തുടരുകയാണ്. പരസ്പരം കുറ്റംപറഞ്ഞും പഴിചാരിയും കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി തന്നെ രംഗത്തെത്തിയ അവസ്ഥയുമാണിപ്പോള്‍.
തോല്‍വിയുടെ ഉത്തരവാദിത്തം തന്റെ തലയില്‍ മാത്രം കെട്ടിവയ്ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. തോല്‍വിയില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നും എല്ലാം തന്റെ തലയില്‍ മാത്രം കെട്ടിവയ്‌ക്കേണ്ടതില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
അതേസമയം പരാജയത്തിന്റ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് ഉമ്മചാണ്ടി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനെന്ന നിലയില്‍ തോല്‍വിക്ക് ഒന്നാമത്തെ ഉത്തരവാദി താനാണന്നും പരസ്പരം പഴിചാരാതെ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നുമാണ് ഉമ്മന്‍ചാണ്ടിയുടെ വാദം.
അതേസമയം തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിഷയത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുമെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. പാര്‍ട്ടിയിലും പാര്‍ലമെന്ററി പാര്‍ട്ടിയിലും എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
പരസ്പരം ആരോപണം ഉന്നയിച്ച് മറ്റുള്ളവര്‍ക്ക് പറഞ്ഞ് ചിരിക്കാന്‍ ഇനിയും പാര്‍ട്ടിയ്ക്കുള്ളില്‍ അവസരമുണ്ടാക്കരുതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here