ഓക്സിജൻ വിതരണം ;കർണാടക ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച്‌ സുപ്രീംകോടതി

കർണാടക ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച്‌ സുപ്രീംകോടതി.കർണാടകയ്ക്ക് പ്രതിദിനം 1200 മെട്രിക് ടൺ ഓക്സിജൻ നൽകണമെന്ന കർണാടക ഹൈക്കോടതി ഉത്തരവിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഡല്‍ഹിക്ക്​ കേന്ദ്രസര്‍ക്കാര്‍ പ്രതിദിനം 700 മെ​ട്രിക്​ ടണ്‍ ഓക്​സിജന്‍ നല്‍കണമെന്ന്​ സുപ്രീംകോടതി. ഇനിയൊരു ഉത്തരവ്​ ഉണ്ടാകുന്നത്​ വരെ ഓക്​സിജന്‍ വിതരണം ചെയ്യണമെന്ന്​ കോടതി നിര്‍ദേശിച്ചു. ഡല്‍ഹിയിലെ ആശുപത്രികള്‍ ഓക്​സിജന്‍ ക്ഷാമത്തില്‍ വലയുന്നതിനിടെയാണ്​ കോടതിയുടെ ഇടപെടല്‍.വിവിധ സംസ്ഥാനങ്ങള്‍ക്ക്​ എത്ര ഓക്​സിജന്‍ ആവ​ശ്യമായി വരുമെന്നത്​ കണ്ടെത്താന്‍ ഓഡിറ്റ്​ നടത്തുമെന്നും സുപ്രീംകോടതി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News