സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സാധ്യത

സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സാധ്യത. പ്രഖ്യാപിക്കപ്പെട്ട ഇളവുകളില്‍ ചിലത് വെട്ടിക്കുറച്ചേക്കും. നിലവിലെ ഇളവുകൾ ദുരുപയോഗം ചെയ്യപ്പെടുമെന്ന് പൊലീസ് സർക്കാരിനെ അറിയിച്ചു.

നിര്‍മാണ മേഖല, ധനകാര്യ സ്ഥാപനങ്ങൾ, കടകൾ എന്നിവ തുറക്കുന്നതിലും പ്രവർത്തിക്കുന്നതിലും നിയന്ത്രണം വേണമെന്നാണ് പ്രധാനമായും പൊലീസ് ആവശ്യപ്പെടുന്നത്. നിര്‍മാണ മേഖലയ്ക്ക് കൂടുതല്‍ ഇളവ് നല്‍കിയാല്‍ കൂടുതല്‍ ആളുകൾ പുറത്തിറങ്ങുന്ന സാഹചര്യം ഉണ്ടാകും. അത് ജനങ്ങളെ നിയന്ത്രിക്കുന്നതിന് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും.

സഹകരണ മേഖലയില്‍ അടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്നതും കൂടുതല്‍ പേര്‍ പുറത്തിറങ്ങുന്നതിന് വഴിയൊരുക്കും. ഇതും നിയന്ത്രിക്കണം. കടകളുടെ പ്രവര്‍ത്തന സമയം പരമാവധി അഞ്ച് മണിക്കൂര്‍ ആയി നിശ്ചയിക്കണമെന്നും പൊലീസ് ശുപാർശയിൽ ആവശ്യപ്പെടുന്നു. ഈ സാഹചര്യത്തില്‍ പൂര്‍ണമായ ലോക്ഡൗണ്‍ മാത്രമേ പ്രയോജനം ചെയ്യൂ എന്നും പൊലീസ് പറയുന്നു.

നിയന്ത്രണങ്ങള്‍ എങ്ങനെ നടപ്പാക്കണം എന്നത് പരിശോധിക്കാൻ ചേർന്ന പൊലീസിന്‍റെ യോഗത്തില്‍ ഇളവുകള്‍ വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച പ്രത്യേക ശുപാർശ തയ്യാറാക്കി. പൊലീസിന്‍റെ നിലപാട് കൂടി പരിഗണിച്ചാകും സര്‍ക്കാരിന്‍റെ പുതിയ ഉത്തരവ് ഇറങ്ങുക. വൈകീട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കൊവിഡ് അവലോകന യോഗത്തിലാകും ഏതൊക്കെ ഇളവുകളാകും വെട്ടിച്ചുരുക്കുക എന്നതിൽ അന്തിമ തീരുമാനമെടുക്കുക. നാളെ മുതൽ മെയ് 16 വരെയാണ് സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News