
ഇടതുപക്ഷത്തിന്റെ ചരിത്രം തിരുത്തിയ വിജയം കടലുകള്‍ക്ക് അക്കരെയും മലയാളികള്‍ ആഘോഷമാക്കുന്നു.
യുകെയില്‍ ഇടതുപക്ഷ കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുടെ പ്രവര്‍ത്തകരാണ് വിജയദിനം ആഘോഷിച്ചത്.
സ്വവസതികളില്‍ ദീപങ്ങള്‍ തെളിച്ചും മധുരം വിതരണം ചെയ്തും പ്രവര്‍ത്തകര്‍ ആഹ്ലാദം പങ്കിട്ടു. സിപിഐഎംസംസ്ഥാന സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരം ആഘോഷം.
ആവേശം ഒട്ടും കുറയാതെ കേരളത്തിന്റെ സന്തോഷത്തില്‍ ഈ യുകെ മലയാളികളും പങ്കാളികളായി. തെരഞ്ഞെടുപ്പ് കാലത്തു ഇടതുപക്ഷത്തിനു വേണ്ടി സമീക്ഷ പ്രവര്‍ത്തകര്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു.
മെയ് 7ന് വിജയദിനത്തെ വിജയിപ്പിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ ആഹ്വനം ചെയ്തിരുന്നു. രാത്രി 7 മണിയ്ക്ക് വീടുകളില്‍ ദീപശിഖ തെളിയിച്ച് പ്രവര്‍ത്തകര്‍ മധുരം പങ്ക് വെക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here