അസമില്‍ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച പിരിച്ചുവിട്ടു

അസം തെരഞ്ഞെടുപ്പില്‍ ഒരു മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ പോലും വിജയിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച പിരിച്ചുവിട്ടു. മുസ്‌ലിം ഭൂരിപക്ഷ മേഖലകളായ പടിഞ്ഞാറന്‍ അസം, ഉത്തര- മധ്യ അസം എന്നിവിടങ്ങളില്‍ എട്ട് മുസ്ലിം സ്ഥാനാര്‍ത്ഥികളെ ബി.ജെ.പിയും കുറച്ചുപേരെ സഖ്യകക്ഷികളായ അസം ഗണപരിഷത്തും യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടിയും മത്സരരംഗത്തെത്തിറക്കിയിരുന്നു.

എന്നാല്‍ ഒരു സ്ഥാനാര്‍ത്ഥി പോലും ജയിച്ചില്ല. 31 മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് 16, എ.ഐ.യു.ഡി.എഫ് 15 വീതം സീറ്റുകളില്‍ ജയിച്ചു. ബി.ജെ.പിക്ക് ലഭിച്ച 60 സീറ്റടക്കം എന്‍.ഡി.എ സഖ്യം 75 സീറ്റ് നേടി അധികാരം നിലനിര്‍ത്തിയെങ്കിലും ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനാകാതിരുന്നത് വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിശദമായി പഠിച്ച ശേഷം സംഘടന പുന:സംഘടിപ്പിക്കാനാണ് തീരുമാനം.

അതേസമയം ബംഗാളിലെ തോല്‍വിക്ക് പിന്നാലെ ബി.ജെ.പിയില്‍ ഭിന്നത ഉടലെടുത്തിട്ടുണ്ട്. ബംഗാള്‍ ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളെ വിമര്‍ശിച്ചുകൊണ്ട് ബംഗാള്‍ ബി.ജെ.പി മുന്‍ അധ്യക്ഷനും മുന്‍ ത്രിപുര, മേഘാലയ ഗവര്‍ണറുമായ തഥാഗത റോയി രംഗത്തെത്തി. മുതിര്‍ന്ന ബി.ജെ.പി നേതാവ് കൈലാഷ് വിജയവര്‍ഗിയ, സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്, നേതാക്കളായ ശിവ് പ്രകാശ്, അരവിന്ദ് മേനോന്‍ എന്നിവര്‍ പ്രധാനമന്ത്രിയുടെയും സല്‍പേര് കളഞ്ഞെന്നും രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ട്ടിയുടെ പേര് നശിപ്പിച്ചുവെന്നും തഥാഗത പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News