സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് 1700 രൂപയില്‍ നിന്ന് 500 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. നിരക്ക് കുറച്ചതിനെതിരെ പത്തോളം ലാബുകളാണ് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍, മറ്റു സംസ്ഥാനങ്ങളില്‍ പരമാവധി 450 രൂപ വരെയെ ആര്‍ടിപിസിആറിന് ഈടാക്കുന്നുള്ളൂ എന്ന് നിരീക്ഷിച്ച കോടതി, പരിശോധന കിറ്റിന്റെ അടക്കം വില കുറഞ്ഞത് മൂലം പരമാവധി 235 രൂപ വരെ ചെലവാകുന്ന പരിശോധനയ്ക്ക് 500 രൂപ ഈടാക്കുന്നതാണ് നല്ലതെന്നും വ്യക്തമാക്കി.
ഹരിയാന, ഉത്തരാഖണ്ഡ്, ജാര്‍ഘണ്ഡ് എന്നിവിടങ്ങളില്‍ ഈ നിരക്കാണുള്ളത്. വിശദമായ പരിശോധനക്ക് ശേഷമാണ് നിരക്ക് നിശ്ചയിച്ചതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. തുടര്‍ന്നാണ് സ്റ്റേ ആവശ്യം കോടതി നിരസിച്ചത്.
ഹര്‍ജി കൂടുതല്‍ വാദത്തിനായി മാറ്റി. കഴിഞ്ഞ ആഴ്ചയാണ് സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
സര്‍ക്കാരില്‍ നിന്നും ഇതുവരെ ഉത്തരവ് ലഭിച്ചിട്ടില്ലെന്നും, ഉത്തരവ് പുറപ്പെടുവിക്കും വരെ പഴയ നിരക്ക് ഈടാക്കുമെന്നുമാണ് സ്വകാര്യ ലാബുടമകള്‍ പ്രതികരിച്ചത്.
ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ അടിയന്തിരമായി ഉത്തരവ് പുറപ്പെടുവിച്ചത്. മന്ത്രിയുടെ പ്രഖ്യാപനത്തിനു ശേഷവും ആളുകളില്‍ നിന്നും ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
Get real time update about this post categories directly on your device, subscribe now.