കോണ്‍ഗ്രസ്- ബിജെപി വോട്ട് അഡ്ജസ്റ്റ്‌മെന്റ്: കഴിഞ്ഞ തെരഞ്ഞെടുപ്പിലേത് ഇത്തവണയും ആവര്‍ത്തിച്ചു: കെ എന്‍ ബാലഗോപാല്‍

ചാത്തന്നൂരില്‍വെച്ച് കോണ്‍ഗ്രസ് ബിജെപിയുമായി അഡ്ജസ്റ്റ്‌മെന്റ് ഉണ്ടാക്കിയെന്ന് കെ.എന്‍.ബാലഗോപാല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ അഡ്ജസ്റ്റ്‌മെന്റ് ഇക്കുറി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചു.

കുണ്ടറ, ഇരവിപുരം, മണ്ഡലങളില്‍ ബിജെപി വോട്ട് കോണ്‍ഗ്രസിന് ലഭിച്ചു. ഈ മണ്ഡലങ്ങളില്‍ ബിജെപിക്ക് വോട്ട് കുറഞ്ഞപ്പോള്‍ ചാത്തന്നൂരില്‍ വോട്ടുകൂടി. ഇക്കാര്യം യൂത്ത്‌കോണ്‍ഗ്രസും ബിഡിജെഎസും തന്നെ പറഞ്ഞുവെന്നും കെ.എന്‍.ബാലഗോപാല്‍ ചൂണ്ടികാട്ടി.

ആര്‍.എസ്.പി വലിയ പാരമ്പര്യമുള്ള പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിലെ എ.എ.അസീസിന്റെ പ്രസ്ഥാവന പോസിറ്റീവാണ്. യുഡിഎഫില്‍ പോയത് ആത്മഹത്യാ പരമെന്ന് ഇടതുമുന്നി നേരത്തെ തന്നെ ചൂണ്ടികാട്ടിയിരുന്നു. രാഷ്ട്രീയമായ പരിഹാരം ഇടത് മുന്നണി തീരുമാനിക്കേണ്ട കാര്യമെന്നും കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.

രാഷ്ട്രീയം വിട്ട് വ്യക്തിഹത്യയാണ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തതെന്ന് ഇ.എം.സി.സി.വിവാദത്തെ ചൂണ്ടികാട്ടി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. അതി പുരാതന നഗരമായ കൊട്ടാരക്കരയിലെ ട്രാഫിക്ക് കുരുക്കിന് പരിഹാരം കാണും. കുടിവെള്ള ക്ഷാമം തുടര്‍ന്നും പരിഹരിക്കും. കാര്‍ഷിക മേഖലയെ മെച്ചപ്പെടുത്തും.

വിനോദ സഞ്ചാരമേഖലക്ക് പ്രാധാന്യം നല്‍കി പദ്ധതികള്‍ ആവീഷ്‌കരിക്കും. കായിക മേഖലയുടെ വികസനത്തിന് സ്റ്റേഡിയം ഉള്‍പ്പടെ അടിസ്ഥാന സൗകര്യം ഒരുക്കും. കഥകളിക്ക് പ്രാധാന്യം നല്‍കി കൊട്ടാരക്കര തമ്പുരാന്റെ നാടായ കൊട്ടാരകരയില്‍ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കും.

ജനങ്ങള്‍ വീട്ടിലിരുന്ന് കൊവിഡിനെ പ്രതിരോധിക്കാന്‍ സഹകരിക്കണം. പഞ്ചായത്തുകളില്‍ യുവത്വം കൊവിഡ് മൂലം കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാനും ഭക്ഷണം എത്തിക്കാന്‍ തയാറാകണമെന്നും കെ.എന്‍.ബാലഗോപാല്‍ അഭ്യര്‍ത്ഥിച്ചു. കെ.എം.എം.എല്‍ സജ്ജീകരിക്കുന്ന കൊവിഡ് ആശുപത്രിയില്‍ മികച്ച സൗകര്യമുണ്ടെന്നും കെ.എന്‍.ബാലഗോപാല്‍
പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here