ഓക്​സിജൻ ക്ഷാമം രോഗികളെ അറിയിച്ചു; ആശുപത്രിക്കെതിരെ കേസെടുത്ത്​ യു പി പൊലീസ്​

ലഖ്​നോ: ഓക്​സിജൻ ക്ഷാമത്തെ കുറിച്ച്​ രോഗികളെ അറിയിച്ചതിന്​ ഉത്തർ പ്രദേശിൽ ആശുപത്രിക്കെതിരെ കേസ്​. ഒരു മാസം മുമ്പ്​ യോഗി സർക്കാർ കൊവിഡ്​ ചികിത്സ കേന്ദ്രമായി മാറ്റിയ സൺ ആശുപത്രിയിലാണ്​ സംഭവം. 45 ബെഡുള്ള ആശുപത്രിയിൽ മേയ്​ മൂന്നിന്​ 38 രോഗികൾ ഓക്​സിജൻ സഹായത്തോടെ ചികിത്സയിലായിരുന്നു. വ്യാഴാഴ്​ച 28 പേരുള്ളതിൽ 20 പേർക്കും ഓക്​സിജൻ നൽകേണ്ട സാഹചര്യമായിരുന്നുവെന്നും പറയുന്നു.

ആശുപത്രിയിൽ ഓക്​സിജൻ ലഭ്യത കുറഞ്ഞതോടെ ബന്ധുക്കളെ വിവരം അറിയിക്കുകയും രോഗികളെ കൊണ്ടുപോകാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതേ തുടർന്നാണ്​ പൊലീസ്​ കേ​സ്​ എടുത്തത്​.ഓക്​സിജൻ ലഭ്യത അടിയന്തരമായി പരിഹരിക്കാതിരിക്കുന്നത്​ വംശഹത്യക്കു തുല്യമായ കുറ്റകൃത്യമാണെന്ന്​ കഴിഞ്ഞ ദിവസം അലഹബാദ്​ ഹൈക്കോടതി വ്യക്​തമാക്കിയിരുന്നു. ഇതിനു പിറ്റേന്നാണ്​ ആശുപത്രിക്കെതിരെ കേസ്​. പൊലീസ്​ നടപടിക്കെതിരെ അലഹബാദ്​ ഹൈക്കോടതിയെ സമീപിക്കുമെന്ന്​ ആശുപത്രി പ്രതിനിധി അഖിലേഷ്​ പാണ്ഡെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News