ഓക്‌സിജന്‍ ക്ഷാമത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീംകോടതി

ഓക്‌സിജന്‍ ക്ഷാമത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീംകോടതി. ഓക്‌സിജന്‍ വിഷയത്തില്‍ മാനുഷിക വശം കാണണമെന്ന് കേന്ദ്രത്തോട് കോടതി പറഞ്ഞു. അതേ സമയം 1200 മെട്രിക് ടണ് ഓക്‌സിജന്‍ കര്ണാടക്ക് നല്‍കണമെന്ന കര്‍ണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള കേന്ദ്ര ഹര്‍ജി സുപ്രീംകോടതി തള്ളി.

ഹൈക്കോടതികള്‍ക്ക് കണ്ണുപൂട്ടി ഇരിക്കാന്‍ അകില്ലെന്നും കേന്ദ്രസര്‍ക്കാറിനോട് വ്യക്തമാക്കിയ സുപ്രീംകോടതി ദില്ലിക്ക് 700 മെട്രിക് ടണ്‍ ഓക്സിജന്‍ നല്‍കുക തന്നെ വേണമെന്നും നിര്‍ദേശിച്ചു. കര്‍ണാടകയ്ക്ക് 1200 മെട്രിക് ടണ് ഓക്‌സിജന്‍ നല്കണമെന്ന കര്‍ണാടക ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ആവശ്യം.

എന്നാല്‍ ഇടപെടനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രിംകോടതി കേന്ദ്രത്തിന്റെ ഹര്‍ജി തള്ളി. അനുയോജ്യമായ കേസുകളില്‍ മാത്രമേ ഇടപെടുകയുള്ളുവെന്നും കര്‍ണാടക ഹൈക്കോടതിയുടേത് അസാധാരണ സാഹചര്യത്തില്‍ സ്വീകരിച്ച ജുഡീഷ്യല്‍ നടപടിയെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കര്‍ണാടകയിലെ ജനങ്ങളെ അപകടത്തിലാക്കാന്‍ കഴിയില്ല. ഓക്‌സിജന്‍ വിഷയത്തിന്റെ മാനുഷിക വശം കേന്ദ്രസര്‍ക്കാര്‍ കാണണമെന്നും പറഞ്ഞ കോടതി ജഡ്ജിമാരും മനുഷ്യരാണെന്നും കല്‍ബുര്‍ഗിയിലെ അടക്കം മരണങ്ങള്‍ ജഡ്ജിമാര്‍ക്ക് കാണേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

അതേ സമയം ഓക്‌സിജന്‍ വിതരണത്തില്‍ ഹൈക്കോടതികള്‍ ഉത്തരവിടുന്നത് മുഴുവന്‍ സംവിധാനത്തെയും തകര്‍ക്കുമെന്ന കേന്ദ്രത്തിന്റെ വാദവും തള്ളിക്കളഞ്ഞ കോടതി ഹൈക്കോടതികള്‍ക്ക് കണ്ണുപൂട്ടി ഇരിക്കാന്‍ ആകുല്ലെന്നും കേന്ദ്രത്തെ ഓര്‍മിപ്പിച്ചു.

ഇതിന് പുറമെ പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ നല്‍കുക തന്നെ വേണമെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ചു. ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയ കോടതി ഉത്തരവില്‍ ഇനിയൊരു ഭേദഗതി വരും വരെ തല്‍സ്ഥിതി തുടരണമെന്നും വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News