കേരളം ഇത്തവണ മറ്റൊരു ലോക്ഡൗണിലേക്ക് കടക്കുന്നത് ഒട്ടും ആശങ്കയില്ലാതെ

ആശങ്കപ്പെടാതെയാണ് കേരളം ഇത്തവണ മറ്റൊരു ലോക്ഡൗണിലേക്ക് കടക്കുന്നത്. സാധാരണ ഗതിയില്‍ അടച്ചു പൂട്ടല്‍ തലേന്ന് അവശ്യ സാധനങ്ങള്‍ വാങ്ങുന്ന തിരക്ക് അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഇത്തവണ നിയന്ത്രണാധിതമായ തിരക്കൊ ആള്‍കൂട്ടമോ എവിടെയുമില്ല.

കഴിഞ്ഞ തവണത്തെ ലോക് ഡൗണ്‍ തന്നെയാണ് മലയാളികളില്‍ അടച്ചു പൂട്ടലിന്റെ ആശങ്ക അകറ്റിയത്. ഏതു പ്രതിസന്ധി ഘട്ടത്തിലും തുണയായി നിന്ന സര്‍ക്കാര്‍ ഇത്തവണയും കൂടയുണ്ടാകുമെന്ന വിശ്വാസം. അതുതന്നെയാണ് മറ്റൊരു ലോക് ഡൗണ്‍ കാലവും അതിജീവിക്കാമെന്ന ധൈര്യം മലയാളിക്ക് പകരുന്നത്.

അവശ്യ സാധനങ്ങളുടെയും മറ്റും ലഭ്യതയെക്കുറിച്ച് ആര്‍ക്കും ആശങ്കയില്ല. നിലവില്‍ ലോക് ഡൗണ്‍ ദിനത്തിലും അവശ്യസാധാനങ്ങള്‍ വില്‍പ്പന നടത്തുന്ന കടകള്‍ക്ക് സമയബന്ധിതമായി തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്.

ഹോട്ടലുകളില്‍ പാര്‍സല്‍ സര്‍വ്വീസ് ഉണ്ടാകും. ചികിത്സാ ആവശ്യങ്ങള്‍ക്കും മറ്റും ആളുകള്‍ക്ക് യാത്ര ചെയ്യാനും അനുമതിയുണ്ട്. കഴിഞ്ഞ തവണ പെട്ടെന്നുണ്ടായ ലോക് ഡൗണ്‍ ജനങ്ങളില്‍ വലിയ ആശങ്കയുണ്ടാക്കിയെങ്കിലും സര്‍ക്കാരിന്റെ കരുതല്‍ വലിയ ആശ്വാസമായി മാറി. ഇത്തവണ രണ്ടാം ലോക് ഡൗണിലേക്ക് കടക്കുമ്പോഴും അതേ കരുതല്‍ ഉണ്ടെന്ന പ്രതീക്ഷയിലും ആശ്വാസത്തിലുമാണ് ജനങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here