നദാലിനും ഒസാക്കയ്ക്കും ലോറസ് പുരസ്‌ക്കാരം

കായിക രംഗത്തെ ഓസ്‌കാർ എന്നറിയപ്പെടുന്ന ലോറസ് പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു.മികച്ച പുരുഷ താരമായി റാഫേൽ നദാലിനേയും വനിതാ താരമായി നവോമി ഒസാക്കയേയും തിരഞ്ഞെടുത്തു.ജർമൻ ഫുട്‌ബോൾ ക്ലബ്ബായ ബയേൺ മ്യൂണിക്കിനാണ് ലോകത്തെ ഏറ്റവും മികച്ച ടീമിനുള്ള പുരസ്‌ക്കാരം.

കഴിഞ്ഞ വർഷം ഒസാക്ക കരിയറിലെ രണ്ടാം യു.എസ് ഓപ്പൺ കിരീടം നേടിയിരുന്നു. തന്റെ 13-ാം ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയ റാഫേൽ നദാൽ 20 ഗ്രാൻസ്ലാം കിരീടമെന്ന റോജർ ഫെഡററുടെ റെക്കോഡിനൊപ്പമെത്തിയിരുന്നു.

രണ്ടാം തവണയാണ് നദാൽ ലോറസിലെ മികച്ച കായികതാരമായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇതിന് മുമ്പ് 2011-ലാണ് നദാലിനെ പുരസ്‌ക്കാരം തേടിയെത്തിയത്. 2019-ൽ മികച്ച അട്ടിമറി വിജയിക്കുള്ള പുരസ്‌ക്കാരം നേടിയ ഒസാക്ക ആദ്യമായാണ് മികച്ച കായികതാരമായി തിരഞ്ഞെടുക്കപ്പെടുന്നത്.

സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച കായിതാരത്തിനുള്ള പുരസ്‌കാരം ഫോർമുല വൺ ചാമ്പ്യൻ ലൂയിസ് ഹാമിൽട്ടണാണ്. മികച്ച സ്‌പോട്ടിങ് ഇൻസ്പിറേഷൻ ലിവർപൂൾ താരം മുഹമ്മദ് സലയും നേടി. സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌ക്കാരത്തിന് അമേരിക്കൻ ടെന്നീസ് ഇതിഹാസം ബില്ലി ജീൻ കിങ് അർഹനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News