വാഹനം ഹാജരാക്കാതിരുന്നാല്‍ കര്‍ശന നടപടി

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുരന്തനിവാരണ അതോറിറ്റിക്കു വേണ്ടി സഹകരണ സംഘങ്ങള്‍ ഉള്‍പ്പടെ വിവിധ വകുപ്പുകളില്‍ നിന്നും വാഹനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.

ഈ വാഹനങ്ങള്‍ നാളെ അതാത് താലൂക്കുകളിലെ തഹസില്‍ദാര്‍/ ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍ക്ക് മുന്‍പാകെ ഹാജരാക്കണമെന്ന് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജി.കെ സുരേഷ്‌കുമാര്‍ അറിയിച്ചു.

ഏതെങ്കിലും കാരണവശാല്‍ വാഹനങ്ങള്‍ ഹാജരാക്കാന്‍ കഴിയാത്തവര്‍ ആ വിവരം ബന്ധപ്പെട്ട രേഖകള്‍ സഹിതം നാളെ ഉച്ചയ്ക്ക് 12നു മുന്‍പുതന്നെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെ അറിയിക്കണം.

മതിയായ കാരണമില്ലാതെ വാഹനവും ഡ്രൈവറും ഹാജരാകാതിരുന്നാല്‍ ആര്‍.ടി.ഒ, പൊലീസ് എന്നിവര്‍ മുഖേന വാഹനങ്ങള്‍ പിടിച്ചെടുത്ത് വകുപ്പ് മേലുദ്യോഗസ്ഥര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

റവന്യു, പൊലീസ്, ആരോഗ്യം, തദ്ദേശസ്വയംഭരണം, ഫയര്‍ ആന്റ് റസ്‌ക്യു, എക്‌സൈസ്, സിവില്‍ സപ്ലൈസ്, ജലസേചനം, വൈദ്യുതി എന്നീ വകുപ്പുകളിലെ വാഹനങ്ങളെ നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News