സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓക്‌സിജന്‍ വാര്‍ റൂമുകള്‍ പ്രവര്‍ത്തനസജ്ജം: മുഖ്യമന്ത്രി

എല്ലാ ജില്ലകളിലും സംസ്ഥാനതലത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓക്‌സിജന്‍ വാര്‍ റൂമുകള്‍ പ്രവര്‍ത്തനസജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഓരോ ആശുപത്രിയിലേയും കൊവിഡ് രോഗികളുടെ എണ്ണവും, ഓക്‌സിജന്‍ ലഭ്യതയും ഈ വാര്‍ റൂമുകളില്‍ നിരന്തരമായി മോണിറ്റര്‍ ചെയ്യപ്പെടുന്നുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

കൊവിഡ് രോഗികളുടെ എണ്ണത്തിന് അനുസൃതമായ ഓക്‌സിജന്‍ ലഭ്യത ഉണ്ടോ എന്ന് ഇതുവഴി ഉറപ്പു വരുത്താന്‍ ശ്രമിക്കുന്നു. അതിനു പുറമേ ഓക്‌സിജന്‍ ഉത്പാദനം, ശേഖരണം, വിതരണം എന്നിവയും ഈ വാര്‍ റൂമുകള്‍ വഴി നിയന്ത്രിക്കപ്പെടുന്നു.

ഓരോ ആശുപത്രിയിലേയും ആവശ്യമനുസരിച്ച് ഓക്‌സിജന്‍ വിതരണം ചെയ്യുക എന്ന പ്രധാന ഉത്തരവാദിത്വം വാര്‍ റൂമുകളില്‍ ആണ് നിക്ഷിപ്ത്മായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് രോഗവ്യാപനം അതിശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രോഗചികിത്സയ്ക്കാവശ്യമായ ഓക്സിജൻ്റെ ക്ഷാമം രാജ്യത്തെ വലിയ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്.

രണ്ടാമത്തെ കോവിഡ് തരംഗം മുൻകൂട്ടി കണ്ടുകൊണ്ട് കേരളം ഓക്സിജൻ ലഭ്യത ഉറപ്പു വരുത്താനുള്ള മുൻകരുതലുകൾ എടുത്തിരുന്നു. രോഗവ്യാപനം കൂടുന്ന സാഹചര്യമായതിനാൽ ഓക്സിജൻ ശേഖരം വർദ്ധിപ്പിക്കുന്നതിനാവശ്യമായ സഹായം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

ഇക്കാര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ലഭ്യമായ ഓക്സിജൻ്റെ ഫലപ്രദമായ മാനേജ്മെൻ്റാണ്. അതിനു വേണ്ടിയാണ് നമ്മൾ എല്ലാ ജില്ലകളിലും സംസ്ഥാനതലത്തിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓക്സിജൻ വാർ റൂമുകൾ സ്ഥാപിച്ചിരിക്കുന്നത്.

ഓരോ ആശുപത്രിയിലേയും കോവിഡ് രോഗികളുടെ എണ്ണവും, ഓക്സിജൻ ലഭ്യതയും ഈ വാർ റൂമുകളിൽ നിരന്തരമായി മോണിറ്റർ ചെയ്യപ്പെടുന്നു. കോവിഡ് രോഗികളുടെ എണ്ണത്തിന് അനുസൃതമായ ഓക്സിജൻ ലഭ്യത ഉണ്ടോ എന്ന് ഇതുവഴി ഉറപ്പു വരുത്താൻ ശ്രമിക്കുന്നു.

അതിനു പുറമേ ഓക്സിജൻ ഉത്പാദനം, ശേഖരണം, വിതരണം എന്നിവയും ഈ വാർ റൂമുകൾ വഴി നിയന്ത്രിക്കപ്പെടുന്നു. ഓരോ ആശുപത്രിയിലേയും ആവശ്യമനുസരിച്ച് ഓക്സിജൻ വിതരണം ചെയ്യുക എന്ന പ്രധാന ഉത്തരവാദിത്വം വാർ റൂമുകളിൽ ആണ് നിക്ഷിപ്ത്മായിരിക്കുന്നത്.

പോലീസ്, ആരോഗ്യം, ഗതാഗതം, വ്യവസായം, ഡിസാസ്റ്റർ മാനേജ്മെൻ്റ്, എന്നീ വകുപ്പുകളിൽ നിന്നും പെസോ(PESO)- യിൽ നിന്നും ഉള്ള നോമിനികൾ ഈ വാർ റൂമുകളുടെ ഭാഗമായി പ്രവർത്തിക്കുന്നു.

ഏതെങ്കിലും ആശുപത്രികളിൽ ഓക്സിജൻ ആവശ്യമുണ്ടെങ്കിൽ വാർ റൂമുകളുടെ ഈ കോൾ സെൻ്റർ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. ഓക്സിജൻ്റെ ഫലപ്രദമായ മാനേജ്മെൻ്റ് ഈ ഘട്ടത്തിൽ വളരെ പ്രധാനമാണ്. അതുകൊണ്ട് ഓക്സിജൻ വാർ റൂമുകളുമായി പൂർണമായും സഹകരിച്ച് പ്രവർത്തിക്കാൻ എല്ലാ ആശുപത്രി അധികൃതരും പ്രത്യേക ശ്രദ്ധ കാണിക്കണം എന്ന് അഭ്യർഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News