കൊറോണ ഇന്ത്യന്‍ വകഭേദം സ്‌പെയിനിലും , ഇന്ത്യന്‍ വകഭേദം സ്ഥിരീകരിച്ചത് 19 രാജ്യങ്ങളില്‍

കൊറോണ വൈറസ് ഇന്ത്യന്‍ വകഭേദം യൂറോപ്യന്‍ രാജ്യമായ സ്‌പെയിനിലും. 11 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കൊറോണ വൈറസിന്‍റെ രണ്ടു വ്യാപനങ്ങളാണ് സ്‌പെയിനിലുണ്ടായിരിക്കുന്നതെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു.

മെഡിക്കല്‍ ഉപകരണങ്ങള്‍, ഓക്‌സിജന്‍, മറ്റു ശ്വസന ഉപകരണങ്ങള്‍ തുടങ്ങിയവയുമായി വ്യാഴാഴ്ച ഒരു വിമാനം ഇന്ത്യയിലേക്ക് പുറപ്പെടും. കൊറോണ വൈറസ് വ്യാപനം രൂക്ഷമായ ഇന്ത്യക്ക് സഹായം നല്‍കുമെന്ന് സ്‌പെയിന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച ഏഴു ടണ്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യക്ക് കൈമാറുന്നതിന് സ്‌പെയിന്‍ ഭരണകൂടം തീരുമാനിച്ചിരുന്നു.

കൊറോണ വൈറസിന്‍റെ ഇന്ത്യന്‍ വകഭേദമായ ബി.1.617 ഏകദേശം 19 രാജ്യങ്ങളിലാണ് ഇതുവരെ സ്ഥിരീകരിച്ചത്. മൊറോക്കോ, ഇന്തോനേഷ്യ, ബ്രിട്ടണ്‍, ഇറാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലാണ് രോഗം കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News