വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളികളായി കെഎസ്ഇബി ജീവനക്കാരും

കൊവിഡ് പ്രതിരോധ വാക്സിന്‍ വാങ്ങുന്നതിനുള്ള വാക്സിന്‍ ചലഞ്ചില്‍ പങ്കെടുത്തു കെഎസ്ഇബി ജീവനക്കാര്‍ ഒരു ദിവസത്തെ ശമ്പളം മുഘ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുവാന്‍ തീരുമാനിച്ചു.

ഇന്നു വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ എം എം മണി ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നായിരുന്നു തീരുമാനം. കെ എസ് ഇ ബി ജീവനക്കാരുടെ സാമൂഹിക പ്രതിബദ്ധതയെ മന്ത്രി അഭിനന്ദിച്ചു.

എട്ടു കോടിയോളം രൂപയാണ് ഇതുവഴി കെ എസ് ഇ ബി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത്. യോഗത്തില്‍ പങ്കെടുത്ത എല്ലാ സംഘടനകളും ഏകകണ്ഠമായായിരുന്നു തീരുമാനം കൈക്കൊണ്ടത്. കൂടുതല്‍ ദിവസത്തെ ശമ്പളം സംഭവനയായി ലഭിക്കുമെങ്കില്‍ 10കോടിയോളം തുക കെ എസ് ഇ ബി ജീവനക്കാരുടെ വകയായി ദുരിശ്വാസനിധിയിലേക്ക് എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here