ആയിരം രൂപക്കുളള പുസ്തകം വാങ്ങിയാല്‍ ഒരു ഡോസ് കൊവിഡ് വാക്‌സിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തും ; വ്യത്യസ്തമായ വാക്‌സിന്‍ ചലഞ്ചുമായി ചിന്താ പബ്‌ളിഷേഴ്‌സ്

ആയിരം രൂപക്കുളള പുസ്തകം വാങ്ങിയാല്‍ നിങ്ങളുടെ പേരില്‍ ഒരു ഡോസ് കൊവിഡ് വാക്‌സിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തും. ചിന്താ പബ്‌ളിഷേഴ്‌സ് ആണ് വ്യത്യസ്തമായ വാക്‌സിന്‍ ചലഞ്ചുമായി രംഗത്തെത്തിയിരിക്കുന്നത്.

നിങ്ങള്‍ പുസ്തകം വാങ്ങാന്‍ ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍ ഒന്നും നോക്കണ്ട തൊട്ടടുത്തുളള ദേശാഭിമാനി ബുക്ക് ഹൗസ് ശാഖകളിലെത്തുക. 1000 രൂപക്ക് ഉളള പുസ്തകം വാങ്ങിയാല്‍ ഒരു ഡോസ് കൊവിഡ് വാക്‌സിന്റെ വില നിങ്ങള്‍ക്ക് വേണ്ടി പുസ്തക പ്രസാദകരായ ചിന്ത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലടക്കും.

മെയ് ദിന പുസ്തകോല്‍സവത്തോട് അനുബന്ധിച്ചാണ് ചിന്ത ഈ വ്യത്യസ്ഥമായ കൊവിഡ് വാക്‌സിന്‍ ചലഞ്ചുമായി രംഗത്തെത്തിയിരിക്കുന്നത്.

ഓണ്‍ലൈന്‍ വഴിയും തപാല്‍ വഴിയും പുസ്തകം വാങ്ങാന്‍ സജീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലെ എല്ലാ പ്രസാധകരുടെയും പുസ്തകങ്ങള്‍ ഇവിടെ വാങ്ങാന്‍ ലഭിക്കും. മെയ് 10 വരെ നീണ്ട് നില്‍ക്കുന്ന പുസ്തകോത്സവത്തിലെ വ്യത്യസ്ഥമായ വാക്‌സിന്‍ ചലഞ്ചിനോട് ആവേശത്തേടെയാണ് വായനക്കാര്‍ പ്രതികരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News