നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ പ്രകടനം വളരെ നിരാശപ്പെടുത്തുന്നത്: സോണിയ ഗാന്ധി

നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ പ്രകടനം വളരെ നിരാശപ്പെടുത്തുന്നതെന്ന് സോണിയ ഗാന്ധി. തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാൻ പ്രവർത്തക സമതി ഉടൻ ചേരുമെന്നും സോണിയ ഗാന്ധി പറഞ്ഞു.

പ്രവർത്തക സമിതി യോഗത്തിലാണ് സോണിയ ഗാന്ധിയുടെ അഭിപ്രായ പ്രകടനം. തിരിച്ചടികളിൽനിന്ന് പാർട്ടി പാഠം പഠിക്കണമെന്നും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു.  കേരളം ഉൾപ്പെടെ തെരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ടത്.

ഈ സാഹചര്യത്തിൽ കൂടിയാണ് സോണിയ ഗാന്ധിയുടെ അഭിപ്രായപ്രകടനം.  നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനം വളരെ നിരാശപ്പെടുത്തുന്നതായിരുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വ്യക്തമാക്കി.

നേരിട്ട തിരിച്ചടി അപ്രതീക്ഷിതമായിരുന്നുവെന്നും  കോൺഗ്രസ് പാർലമെന്ററി പാർട്ടി  യോഗത്തിൽ സോണിയ ഗാന്ധി പറഞ്ഞു. കോൺഗ്രസ് പ്രവർത്തക സമിതിയോഗം എത്രയും പെട്ടെന്നു കൂടി ഫലം വിശകലനം ചെയ്യും. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ തിരിച്ചടികളിൽനിന്ന് പാർട്ടി പാഠം പഠിക്കണമെന്നും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു.

ബെംഗാളിൽ ഒരു സീറ്റിൽ പോലും ജയിക്കാൻ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. അസമിലും പാർട്ടിയുടെ പ്രകടനം വളരെ നിരാശാ ജനകം തന്നെയായിരുന്നു കേരളത്തിൽ അധികാരം പിടിക്കാൻ ലക്ഷ്യം വെച്ചെങ്കിലും കഴിഞ്ഞ തവണത്തെക്കാൾ വലിയ പരാജയം നേരിട്ടു.

അതേ സമയം കേരളത്തിലും ബഗാളിലും തമിഴ്നാട്ടിലും അധികാരത്തിലെത്തിയ, പിണറായി വിജയൻ,  മമത ബാനർജി, എം.കെ. സ്റ്റാലിൻ എന്നിവരെ സോണിയ അഭിനന്ദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News