‘ഗൗരിയമ്മ’; വൈറലായി യുവ സംവിധായകന്റെ കവിത

കേരളത്തിന്റെ സ്വന്തം വിപ്ലവ നായികയായ കെ ആര്‍ ഗൗരിയമ്മയെ കുറിച്ച് യുവ സംവിധായകന്‍ എഴുതിയ കവിത വൈറലാകുന്നു. ഗൗരിയമ്മയുടെ രാഷ്ട്രീയ ജീവിതം ‘കാലം മായ്ക്കാത്ത ചിത്രങ്ങള്‍’ എന്ന ഡോക്യുമെന്‍ററി വെള്ളിത്തിരയില്‍ എത്തിച്ച സംവിധായകന്‍ അഭിലാഷ് കോട വേല തന്നെയാണ് ഇത്തവണ വീണ്ടും ഗൗരിയമ്മക്ക് ആദരവോടെ പുതിയ കവിത സമര്‍പ്പിച്ചിരിക്കുന്നത്. ഗൗരിയമ്മ എന്ന പേരിലുള്ള കവിതയാണിപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

2016ലാണ് കാലം മായ്ക്കാത്ത ചിത്രങ്ങള്‍ എന്ന ഡോക്യുമെന്ററി റിലീസ് ചെയ്യുന്നത്. ട്രോപ്പിക്കാന ഫിലിംസിന്റെ ബാനറില്‍ റഹീം റാവുത്താണ് ഡോക്യമെന്ററി നിര്‍മ്മിച്ചത്. ഗൗരിയമ്മയുടെ അറിയപ്പെടാത്ത രാഷ്ട്രീയ ജീവിതമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. രാഷ്ട്രീയ രംഗത്ത് വളരെ അധികം ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു ഇത്.

ഗൗരിയമ്മ എന്ന പുതിയ കവിതയ്ക്ക് സംഗീതം നല്‍കിയിരിക്കുന്നത് വേണു തിരുവിഴയാണ്. കവിത ആലപിച്ചത് കൂറ്റുവേലി ബാലചന്ദ്രനാണ്. ഡോക്യമെന്ററിയിലൂടെയും കവിതയിലൂടെയും ഗൗരിയമ്മയുടെ സമഗ്രമായ ജീവതമാണ് അഭിലാഷ് പറയാന്‍ ശ്രമിക്കുന്നത്.

Abhilash koda
K. R. Gouri Amma
Viral Poem

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here