രാജ്യത്തെ കൊവിഡ് വ്യാപനം ഗുരുതരമായി തുടരുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്തെ കൊവിഡ് വ്യാപനം ഗുരുതരമായി തുടരുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളം കർണാടക ഉൾപ്പെടെ 9 സംസ്ഥാനങ്ങളിൽ വ്യാപനം രൂക്ഷമെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.

അതേ സമയം മഹാരാഷ്ട്രയിലും ദില്ലിയിലും വ്യാപന തോത് കുറയുന്നുവെന്നും 24 സംസ്ഥാനങ്ങളിൽ പൊസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലെന്നും മന്ത്രാലയം അറിയിച്ചു. അതേ സമയം ശക്തമായ മുന്നൊരുക്കങ്ങൾ നടത്തിയാൽ മൂന്നാം തരംഗത്തെ പിടിച്ചുനിർത്താൻ കഴിയുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചാല്‍ കൊറോണയുടെ മൂന്നാം തരംഗത്തെ തടയാനാകുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ അഡ്വൈസര്‍ കെ. വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ശക്തമായ നടപടി സ്വീകരിക്കുകയാണെങ്കില്‍ ഒരിടത്തും മൂന്നാം തംരംഗം ഉണ്ടാകില്ല. പ്രദേശികതലം, ജില്ലകള്‍, സംസ്ഥാനങ്ങള്‍ തുടങ്ങിയ എല്ലായിടത്തും എത്രത്തോളം ഫലപ്രദമായി പ്രതിരോധം നടപ്പാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here