സിപിഐ മന്ത്രിമാരെ 18ന് തീരുമാനിക്കും ;കാനം രാജേന്ദ്രന്‍

സിപിഐ മന്ത്രിമാരെ 18ന് ചേരുന്ന പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ ചരിത്ര വിജയത്തിന്റെ ഭാഗമായി ടി വി സ്മാരകത്തില്‍ നടന്ന ആഘോഷ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫ് ചര്‍ച്ച 17ന് പൂര്‍ത്തിയാകും. ഉഭയകക്ഷി ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. സിപിഐ മന്ത്രിമാരുടെ കാര്യത്തില്‍ വീഴ്ചയുടേയോ താഴ്ചയുടേയോ പ്രശ്‌നങ്ങളൊന്നുമില്ല. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് വിജയാഘോഷം പരിമിതമപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, ബി കെ എം യു ജില്ലാ സെക്രട്ടറി ആര്‍ അനില്‍കുമാര്‍, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ബി നസീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ദീപം തെളിയിച്ചും മധുരം പങ്കിട്ടും നടന്ന ആഘോഷ ചടങ്ങ് കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel