സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കണ്ട് പഠിക്കണം : ധര്‍മ്മടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി. രഘുനാഥ്

ജനങ്ങളോട് എങ്ങനെ പെരുമാറുന്നു എന്നത് സിപിഐഎം പ്രവര്‍ത്തകരെയും ഡിവൈഎഫ്‌ഐയേയും കണ്ട് പഠിക്കണമെന്ന് ധര്‍മ്മടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി. രഘുനാഥ്

രാവിലെ ഒരു വെള്ള ഖദറും ഇട്ട് ഡിസിസി ഓഫീസിലേക്ക് പോയാല്‍ ജനങ്ങളുമായി ഇടപഴകാന്‍ പറ്റില്ല എന്നും ജനങ്ങളുമായി ഇടപഴകുന്ന കാണണമെങ്കില്‍ സിപിഎം പ്രവര്‍ത്തകരെ കണ്ടു പഠിക്കണം എന്നും രഘുനാഥ് പറഞ്ഞു.

സിപിഐഎം കാരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും നാടിനു വേണ്ടി ചെയ്യുന്ന സേവനം ചെറുതൊന്നുമല്ല എന്നും പലപ്പോഴും സിപിഐഎം പ്രവര്‍ത്തകരെ കണ്ടത് എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ടെന്നും രഘുനാഥ് പറഞ്ഞു.

പണ്ട് നാട്ടിലെ പല വിശേഷങ്ങളും നടക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ മുന്നില്‍ ഉണ്ടായിരുന്നെന്നും ഇന്ന് നാട്ടിലൊരു ആവശ്യം വന്നാല്‍ കോണ്‍ഗ്രസുകാരെ മുന്നില്‍ കാണാനില്ല എന്നും അദ്ദേഹം ആരോപിച്ചു

അതേസമയം നാട്ടില്‍ ഒരു മരണമോ കല്യാണമോ വന്നാല്‍ അവിടെ ആദ്യമെത്തുന്നത് സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആയിരിക്കുമെന്നും ആ വീട്ടിലെ ബന്ധുക്കളെക്കാള്‍ മുന്നില്‍ സിപിഐഎം പ്രവര്‍ത്തകര്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നാട്ടില്‍ ഒരു മരണം ഉണ്ടായാല്‍ സിപിഐഎം പ്രവര്‍ത്തകരാണ് ആദ്യമെത്തുക എന്നും അവരാണ് ആദ്യമെത്തി ടാര്‍പ്പയും കസേരകളും സെറ്റ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News