കോണ്‍ഗ്രസില്‍ സമ്പൂര്‍ണ പുനഃസംഘടനയ്ക്ക് തീരുമാനം

കോണ്‍ഗ്രസില്‍ സമ്പൂര്‍ണ പുനഃസംഘടനയ്ക്ക് തീരുമാനം. തെരഞ്ഞെടുപ്പ് പരാജയം ചർച്ചചെയ്യാൻ    ഇന്ന് ചേർന്ന രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനമായത്. അതേസമയം
തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം  തന്‍റെ തലയിൽ മാത്രം കെട്ടിവയ്ക്കാൻ നോക്കരുതെന്ന് മുല്ലപ്പള്ളി യോഗത്തിൽ പറഞ്ഞു.

എന്നാൽ പരാജയത്തിന്‍റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഹൈക്കമാന്‍റ് പറയുന്നത് അനുസരിക്കാൻ തയ്യാറാണെന്ന് രമേശ് ചെന്നിത്തലയും യോഗത്തിൽ പറഞ്ഞു. ലോക് ഡൗണിന് ശേഷം പുനഃസംഘടനയുടെ കാര്യ തീരുമാനിക്കാൻ രണ്ട് ദിവസത്തെ യോഗം വീണ്ടും ചേരും.

തെരഞ്ഞെടുപ്പിലെ തോല്‍വിയെ സംബന്ധിച്ച് എം.എല്‍.എമാര്‍, മണ്ഡലങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍, ഡി.സി.സി പ്രസിഡന്റുമാര്‍ എന്നിവരോട് തേടിയിട്ടുണ്ട്. ലോക്ഡൗണിന് ശേഷം ചേരുന്ന രാഷ്ട്രീയകാര്യ സമിതിക്ക് മുമ്പ് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. പാര്‍ട്ടി ഭാരവാഹിത്വത്തിലെ ജംബോ കമ്മിറ്റികള്‍ ഇല്ലാതാക്കും. പാര്‍ട്ടി പുനഃസംഘടനയ്ക്ക് വിശദമായ മാര്‍ഗരേഖ തയാറാക്കുവാനും തീരുമാനിച്ചു.

തോൽവിയിൽ എല്ലാവർക്കും പങ്കുണ്ടെന്നും തന്‍റെ തലയിൽ പരാജയത്തിന്‍റെ പ‍ഴി കെട്ടിവയ്ക്കാൻ നോക്കരുതെന്നും മുല്ലപള്ളിപറഞ്ഞു. അതേസമയം ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മൻചാണ്ടി രംഗത്തെത്തി.

തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനെന്ന നിലയിൽ തോൽവിക്ക് ഒന്നാമത്തെ ഉത്തരവാദി താനാണെന്നും പരസ്പരം പഴിചാരാതെ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു. ഹൈക്കമാൻഡും പാർട്ടിയിലും പാർലമെന്‍ററി പാർട്ടിയിലും എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.

പരസ്പരം ആരോപണം ഉന്നയിച്ച് മറ്റുള്ളവർക്ക് പറഞ്ഞ് ചിരിക്കാൻ ഇനിയും അവസരമുണ്ടാക്കരുതെന്നും ചെന്നിത്തല യോഗത്തിൽ അറിയിച്ചു.കോണ്‍ഗ്രസ് നേതാക്കളെ വലവീശി പിടിക്കാൻ  ആർ എസ് എസ് ശ്രമിക്കുന്നുണ്ട്.പരസ്പരം തമ്മിലടിച്ച് നേതാക്കൾ Rss ലേക്ക് പോകുന്നതിന് സാഹചര്യമൊരുക്കരുതെന്നും അഭിപ്രായമുയർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News