ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും ഇംഗ്ലണ്ട് പര്യടനത്തിനുമായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും ഇംഗ്ലണ്ട് പര്യടനത്തിനുമായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെയാണ് ബി സി സി ഐ പ്രഖ്യാപിച്ചത്. നാല് താരങ്ങളെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് അധികമായാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ജൂണ്‍ 18 നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍. ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. അത് കൂടാതെ ഇംഗ്ലണ്ടുമായി അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും നടക്കും. ഓഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുക.

ഐ പി എല്ലില്‍ തകര്‍പ്പന്‍ ഓള്‍ റൗണ്ടര്‍ പ്രകടനം കാഴ്ച വച്ച രവീന്ദ്ര ജഡേജ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. വിവാഹത്തിനായി ടീമില്‍ നിന്ന് മാറിനിന്ന ജസ്പ്രീത് ബൂമ്രയും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഓസ്ട്രേലിയന്‍ പര്യടനത്തിനിടയില്‍ പരിക്കേറ്റ ഹനുമ വിഹാരിയും ടീമില്‍ തിരിച്ചെത്തി. കോവിഡ് ബാധിതനായ വൃദ്ധിമാന്‍ സാഹയും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹം കായികക്ഷമത തെളിയിച്ചാലെ ഇംഗ്ലണ്ടിലേക്ക് പറക്കാന്‍ പറ്റൂ.

അപെന്‍ഡിക്സ് ബാധിതനായ കെ എല്‍ രാഹുലും ഇതുപോലെ കായികക്ഷമത തെളിയിക്കേണ്ടതുണ്ട്. ഇന്ത്യന്‍ ടീം രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത്, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിങ് ടണ്‍ സുന്ദര്‍, ജസ്പ്രീത് ബൂമ്ര, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ.എല്‍. രാഹുല്‍, വൃദ്ധിമാന്‍ സാഹ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News