പ്രശസ്ത സിതാര്‍ കലാകാരന്‍ ദേബു ചൗധരി മരിച്ചതിനു തൊട്ടു പിന്നാലെ മകന്‍ പ്രതീക് ചൗധരിയും കൊവിഡ് ബാധിച്ച് മരിച്ചു

പ്രശസ്ത സിതാര്‍ കലാകാരന്‍ ദേവ്ബ്രത (ദേബു ചൗധരി) ചൗധരിയുടെ മരിച്ചതിനു തൊട്ടു പിന്നാലെ മകനും സിതാര്‍ കലാകാരനുമായ പ്രതീക് ചൗധരിയും (49) കൊവിഡ് ബാധിച്ച് മരിച്ചു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ചയായിരുന്നു ദേവ്ബ്രത ചൗധരിയുടെ മരണം. പ്രതീക് ചൗധരി ഗുരുതരാവസ്ഥയിലായിരുന്നു. വൈകാതെ അദ്ദേഹവും മരണത്തിന് കീഴടങ്ങി.

രാജ്യം പത്മഭൂഷണും പത്മശ്രീയും നല്‍കി ആദരിച്ച കലാകാനാണ് ദേബു ചൗധരി (85). ഇദ്ദേഹത്തിന് സംഗീത നാടക അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. അച്ഛന്റെ മരണവാര്‍ത്ത പ്രതീക് ചൗധരിയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുറത്തു വിട്ടത്.

പ്രതീക് ചൗധരിയുടെ ആരോഗ്യത്തില്‍ പുരോഗതി ഉണ്ടായിരുന്നു. അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പെട്ടെന്ന് നില ഗുരുതരമായതോടെ മരണം സംഭവിക്കുകയായിരുന്നു. ഡല്‍ഹി സര്‍വകലാശാലയിലെ സംഗീത വിഭാഗം പ്രൊഫസറായിരുന്നു പ്രതീക് ചൗധരി. ഭാര്യ-രുണ. റയാന, അധിരജ് എന്നിവര്‍ മക്കളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News