പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ സിബിഐ അന്വേഷണം ഇഴയുന്നു

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ സിബിഐ അന്വേഷണം ഇഴയുന്നു. പരാതിക്കാര്‍ കൊച്ചിയിലെത്തി മൊഴി നല്‍കുന്നതിലടക്കമുള്ള കാലതാമസം ആണ് കേസന്വേഷണത്തിന് തടസം നേരിടുന്നത്.

സംസ്ഥാന പൊലീസില്‍ നിന്ന് പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസ് ഏറ്റെടുത്ത സിബിഐ സംഘത്തിന്റെ അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണ്. കേസില്‍ പ്രതികള്‍ പിടിയിലായി ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പോലും എങ്ങും എത്തിയിട്ടില്ല.

കൊവിഡ് നിയന്ത്രണങ്ങളില്‍ അന്വേഷണം കുരുങ്ങിയ സാഹചര്യമാണിപ്പോള്‍. കേസിന്റെ ഭാഗമായി പരാതിക്കാര്‍ കൊച്ചിയില്‍ എത്തി വേണം മൊഴി നല്‍കാന്‍, പരാതിക്കാരില്‍ നല്ലൊരു പങ്കും മുതിര്‍ന്ന പൗരന്മാരാണ്. രണ്ടായിരത്തിലേറെ പരാതിക്കാരുളള കേസില്‍ ഓരോരുത്തരും മൊഴി നല്‍കാന്‍ കൊച്ചിയില്‍ എത്തുന്നത് പ്രായോഗികവുമല്ല.

ഓരോ ജില്ലയിലും മൊഴിയെടുക്കാന്‍ സൗകര്യം ഒരുക്കിയാല്‍ പ്രശ്‌നം പരിഹരിക്കാമെന്നാണ് നിക്ഷേപക കൂട്ടായ്മയുടെ അഭിപ്രായം. നിലവില്‍ കേസില്‍ പ്രതികളായ റോയ് തോമസ് ഡാനിയേല്‍, ഭാര്യ പ്രഭാ തോമസ്, മക്കളായ റിനു, റിയ, റീബ എന്നിവര്‍ ജയിലിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here