ജന്മനാട്ടിലെ താലൂക്ക് ആശുപത്രിയിൽ വെന്റിലേറ്ററുകൾ നൽകി മുംബൈ മലയാളി വ്യവസായി

മുംബൈയിലെ കയറ്റുമതി വ്യവസായ രംഗത്തെ പ്രമുഖനായ കൊടുങ്ങല്ലൂർ സ്വദേശിയായ  മതിലകത്ത്  വീട്ടിൽ നവാസും സഹോദരൻ ഇജാസും കുടുംബവുമാണ്  പ്രദേശത്തെ താലൂക്ക് ആശുപത്രിയിൽ വെന്റിലേറ്ററുകൾ നൽകി മാതൃകയാകുന്നത്‌.

കേരളത്തിൽ കൊവിഡ്  രൂക്ഷമായി പടരുന്ന സാഹചര്യത്തിൽ ജന്മനാടിന്  കൈത്താങ്ങാകുവാനുള്ള തീരുമാനം  മുംബൈയിലെ ലോക കേരള സഭാംഗം കൂടിയായ എം കെ നവാസ്   മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് അറിയിക്കുകയായിരുന്നു.  മതിലകത്ത്  വീട്ടിലെ കുടുംബാംഗങ്ങൾ ചേർന്ന്  മാതാ പിതാക്കളുടെ പേരിലാണ് ഈ കാരുണ്യ  പ്രവർത്തനം നടത്തുന്നത്

കേരളം  പ്രളയക്കെടുതിയിൽ വലഞ്ഞപ്പോഴും ദുരിതം പേറുന്നവരുന്നവർക്ക് ആശ്വാസം പകരുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ എം കെ നവാസ്  സംഭാവന നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News