ഒ കെ ഭാസ്‌കരന്‍ സ്മാരകമന്ദിരം ഇനി കൊവിഡ് ഹെല്‍പ്പ് ഡെസ്‌ക്കായി പ്രവര്‍ത്തിക്കും

മെയ് 8 നാളെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സിപിഐ എം കൊടുവള്ളി ലോക്കല്‍ കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന മത്തായി ചാക്കോ – ഒ കെ ഭാസ്‌കരന്‍ സ്മാരകമന്ദിരം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഹെല്‍പ്പ് ഡെസ്‌ക്കായി പ്രവര്‍ത്തിക്കും.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡസ്‌ക്ക് മുഖാന്തരം കൊവിഡ് ടെസ്റ്റ് നടത്തുന്നതിന് ആളുകളെ വീട്ടില്‍നിന്നും കൊണ്ടുപോകുന്നതിനും രോഗികളെ ആശുപത്രിയില്‍ എത്തിക്കുക അടച്ചുപൂട്ടലിനെ തുടര്‍ന്ന് വീട്ടിലേക്ക് വേണ്ട നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കാന്‍ കഴിയാത്തവര്‍ക്ക് എത്തിച്ചുകൊടുക്കുക, രോഗം സ്ഥിരീകരിച്ചവരുടെ വീടുകള്‍ അണുവിമുക്തമാക്കുക തുടങ്ങിയ കാര്യങ്ങള്‍ ഹെല്‍പ്പ് ഡെസ്‌ക്‌ന്റെ ഭാഗമായി ചെയ്തു കൊടുക്കപ്പെടും.

കൊടുവള്ളിയില്‍ കഴിഞ്ഞ ഒരു വര്‍ഷകാലമായി പ്രവര്‍ത്തിക്കുന്ന ഇജകങ ന്റെ നേതൃത്വത്തിലുള്ള കൊവിഡ് പ്രതിരോധ സേനയാണ് ഈ പ്രവര്‍ത്തനം ഏറ്റെടുത്ത് നടത്തുന്നത് , 100 പ്പരം ഉഥഎക പ്രവര്‍ത്തകരാണ് പ്രതിരോധ സേനയില്‍ വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നു. ഇതില്‍ 30 പേര്‍ ഡ്രൈവര്‍മാരാണ് .

നാല് വാഹനം സ്ഥിരമായി ഓടികൊണ്ടിരിക്കുകയാണ് . ഏത് സമയത്ത് വിളിച്ചാലും കോവിഡ് സേനയുടെ വളണ്ടിയര്‍മാരുടെ സേവനം ലഭ്യമാവും വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് രോഗം പിടിപ്പെട്ടാല്‍ ഇവര്‍ക്ക് താമസിക്കാന്‍ 5 കേന്ദ്രങ്ങളിലായി പ്രത്യേകം വീടുകള്‍ തയ്യാറാക്കിയിട്ടുണ്ട് , നിര്‍ഭയത്തോടെ പ്രതിരോധ സേന നടത്തുന്ന പ്രവര്‍ത്തനം ജനങ്ങള്‍ക്കാകെ വലിയ അശ്വാസമാണ് , ഇതിനും പുറമെ സര്‍ക്കാരും നഗര സഭയും ഏല്‍പ്പിക്കുന്ന പ്രവര്‍ത്തനവും ഞങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നുണ്ട് .

ഹെല്‍പ്പ് ഡസക് നമ്പര്‍

9656609927
8943824971
9846460925
9539904448
8086264727

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News