എല്‍ഡിഎഫിന്റെ ചരിത്ര വിജയം ആഘോഷിച്ച് പ്രവാസലോകം

എല്‍ഡിഎഫിന്റെ ചരിത്ര വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു പ്രവാസലോകത്തും വിജയദിനം ആഘോഷിച്ചു. ദീപം തെളിയിച്ചും കേക്ക് മുറിച്ചും മറ്റു വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിച്ചും പ്രവാസി മലയാളികള്‍ വിജയ ദിനത്തില്‍ പങ്കാളികളായി.

ഫ്‌ലാറ്റുകളില്‍ ചെങ്കൊടി വീശിയും ഗാനങ്ങള്‍ ആലപിച്ചും പ്രവാസികള്‍ സിപിഐ എം പ്രഖ്യാപിച്ച വിജയദിനം ആഘോഷിച്ചു. ഇടതുപക്ഷത്തെ ഒരിക്കല്‍ കൂടി ഹൃദയത്തോട്  ചേര്‍ത്തവര്‍ക്ക് പ്രവാസലോകത്തിന്റെ നന്ദിയും സന്തോഷവും അറിയിക്കുകയാണ് തങ്ങളെന്ന് പ്രവാസികള്‍ പറഞ്ഞു.

യുഎഇയിലെ വിവിധ എമിരേറ്റുകളിലും മറ്റ് ഗള്‍ഫ്രാ ജ്യങ്ങളിലും പ്രവാസികള്‍ വിജയദിനം ആഘോഷിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here